എ​ക്‌​സ്‌​പോ​ര്‍​ട്ട് ലൈ​സ​ന്‍​സ് തട്ടിപ്പ്; ചെറുകിട ഉത്പാദകരെ വഞ്ചിച്ച് പ്ര​തി​ക​ള്‍ കൈക്കലാക്കിയത് അരക്കോടിയോളം രൂ​പ

കൊ​ച്ചി: ഏ​തു​ത​രം ഉ​ത്പ​ന്ന​ങ്ങ​ളും ക​യ​റ്റു​മ​തി ചെ​യ്യാ​ന്‍ സ​ഹാ​യി​ക്കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ ചെ​റു​കി​ട സം​രം​ഭ​ക​രെ​യും ഉ​ത്പാ​ദ​ക​രെ​യും വ​ഞ്ചി​ച്ച് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ പ്ര​തി​ക​ള്‍ കൈ​ക്ക​ലാ​ക്കി​യ​ത് 35 ല​ക്ഷം രൂ​പ​യെ​ന്നു പോ​ലീ​സ്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ട​വ​ന്ത്ര കെ.​പി.​വ​ള്ളോ​ന്‍ റോ​ഡ് ഡി​ഡി മൈ​ല്‍​സ്‌​റ്റോ​ണ്‍ കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കോ​ട്ടോ​ളാ​സ് ഗ്രൂ​പ്പ് ഓ​ഫ് ബി​സി​ന​സ് സ്ഥാ​പ​ന ഉ​ട​മ ചോ​റ്റാ​നി​ക്ക​ര ദ​ര്‍​ശ​ന എ​ന്‍​ക്ലേ​വി​ല്‍ താ​മ​സി​ക്കു​ന്ന പി.​കെ. സ​ബി​ന്‍​രാ​ജ് (33), സ​ഹാ​യി എ​ളം​കു​ളം പു​തു​ക്കാ​ട് വീ​ട്ടി​ല്‍ വൃ​ന്ദ (39) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​എ​സ്. ഫൈ​സ​ല്‍, എ​സ്‌​ഐ സി. ​ശ​ര​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​തേ​സ​മ​യം ഇ​വ​ര്‍ സം​സ്ഥാ​ന​മൊ​ട്ടാ​കെ ത​ട്ടി​പ്പു ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും പ​രാ​തി​ക്കാ​രു​ടെ എ​ണ്ണം ഇ​നി​യും കൂ​ടു​മെ​ന്ന് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​എ​സ്. ഫൈ​സ​ല്‍ പ​റ​ഞ്ഞു.

Related posts

Leave a Comment