എ​ന്‍റെ ജോ​ലി സി​നി​മ ചെ​യ്യു​ക എ​ന്ന​താ​ണ്: ഫ​ഹ​ദ് ഫാ​സി​ൽ

ഞാ​ൻ നി​ല​വി​ൽ ഹൈ​ദ​രാ​ബാ​ദി​ലാ​ണുള്ള​ത്. പു​ഷ്പ​യു​ടെ ഷൂ​ട്ടി​ലാ​ണ്. ഇ​തു​വ​രെ കൈ​കാ​ര്യം ചെ​യ്യാ​ത്ത ഒ​രു വേ​ഷ​മാ​ണ് ഈ ​ചി​ത്ര​ത്തി​ൽ. പ​ടം ഭം​ഗി​യാ​യി തീ​ർ​ത്തു തി​യ​റ്റ​റി​ൽ എ​ത്തി​ക്കു​ന്ന​തി​ലാ​യി​രു​ന്നു ഫോ​ക്ക​സ്.

പു​തു​താ​യി ഒ​രു കാ​ര്യം ചെ​യ്യു​മ്പോ​ൾ കൊ​ടു​ക്കു​ന്ന പ്രാ​ധാ​ന്യം ഉ​ണ്ട​ല്ലോ. ഞാ​ൻ സ്ഥി​ര​മാ​യി ചെ​യ്യു​ന്ന പ​രി​പാ​ടി​യാ​ണെ​ങ്കി​ൽ ഇ​ങ്ങ​നെ വ​ന്ന് പ​റ​യ​ണ്ട കാ​ര്യ​മൊ​ന്നും ഇ​ല്ല. ഞാ​ന്‍ പ്ര​കാ​ശ​ന്‍ പോ​ലു​ള്ള സി​നി​മ​യ്ക്ക് പ്രൊ​മോ​ഷ​ൻ ആ​വ​ശ്യം ഇ​ല്ല. ഞാ​നും സ​ത്യേ​ട്ട​നും എ​ന്താ​ണ് ആ​ളു​ക​ൾ​ക്കു ന​ൽ​കു​ക എ​ന്ന കാ​ര്യം ക്ലി​യ​ർ ആ​ണ്.

അ​ത് ഞ​ങ്ങ​ൾ ര​ണ്ടു പേ​ർ​ക്കും അ​റി​യാം. ഈ ​ചി​ത്ര​ത്തി​ൽ ജി​ത്തു​വും ഒ​രു പു​തി​യ സാ​ധ​നം ട്രൈ ​ചെ​യ്യു​ന്നു. ഞാ​നും ആ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ ഒ​രു വേ​ഷം ചെ​യ്യു​ന്ന​ത്. അ​തു​കൊ​ണ്ട് ഒ​രു ഇ​ൻ​ട്രോ ന​ൽ​കേ​ണ്ട​ത് ആ​വ​ശ്യ​മെ​ന്ന് തോ​ന്നി. പി​ന്നെ ഇ​തി​ലൊ​ന്നു​മ​ല്ല ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്. എ​ന്‍റെ ജോ​ലി സി​നി​മ ചെ​യ്യു​ക എ​ന്ന​താ​ണ്. ന​ല്ല സി​നി​മ​യാ​ണെ​ങ്കി​ൽ അ​ത് സി​നി​മ ത​ന്നെ പ്രൂ​വ് ചെ​യ്തോ​ളും.
-ഫ​ഹ​ദ് ഫാ​സി​ൽ

Related posts

Leave a Comment