കോഴിക്കോട്: പോലീസെന്ന വ്യാജേന എത്തിയ സംഘം ട്രാവല്‍ ഏജന്‍സി ഉടമയെ തട്ടക്കൊണ്ടുപോയി. ഇന്ന് പുലര്‍ച്ചെ കോഴിക്കോട് എം.എം. അലി റോഡിലെ കെ.പി. ട്രാവല്‍സ് സ്ഥാപന ഉടമ ബിജുവിനെയാണ് തട്ടികൊണ്ടുപോയത്.
പോലീസാണെന്ന് പറഞ്ഞ് ഫോണില്‍ കല്ലായി സ്വദേശിയായ ബിജുവിനെ ഇങ്ങോട്ട് വിളിച്ചുവരുത്തുകയായിരുന്നു. KL 10 AR 0468 എന്ന നമ്പര്‍ കാറിലെത്തിയ സംഘമാണ് തട്ടികൊണ്ടുപോയതെന്നാണ് കസബ പോലീസ് പറയുന്നത്.
സമീപത്തെ സിസിടിവിദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. കല്ലായിയിലെ ബിജുവിന്റെ വീട്ടിലെത്തിയും പോലീസ് അന്വേഷണം നടത്തി. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സാമ്പത്തിക ഇടപാടെന്നാണ് സംശയം. ബിജുവിന്റെ ഫോണിലേക്ക് വന്ന അവസാന കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.