തൃ​ശൂ​രി​ലെ ലോ​ഡ്ജി​ൽ ചെ​ന്നൈ സ്വ​ദേ​ശി​കളുടെ മരണം സാമ്പത്തിക ബാധ്യതമൂലം; ആത്മഹത്യ കുറിപ്പിൽ പറയുന്നത്


തൃ​ശൂ​ർ: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള മ​ല​ബാ​ര്‍ ട​വ​ര്‍ ലോ​ഡ്ജി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​രെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

ചെ​ന്നൈ സ്വ​ദേ​ശി​ക​ളാ​യ സ​ന്തോ​ഷ് പീ​റ്റ​ർ (50), ഭാ​ര്യ സു​നി (45), ഇവരുടെ മ​ക​ള്‍ ഐറിൻ (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സ​ന്തോ​ഷ് പീ​റ്റ​ർ മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ലായിരുന്നു. ഭാ​ര്യ​യെ മു​റി​യി​ലെ ബെ​ഡി​ലും മ​ക​ളെ ബാ​ത്ത്റൂ​മി​ലും മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​.

കഴിഞ്ഞ ആ​റി​നാ​ണ് ഇ​വ​ർ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഇ​വ​ർ റൂം ഒഴിയേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ ഉ​ച്ച​യ്ക്കു പു​റ​ത്തു​പോ​യ സ​ന്തോ​ഷ് വൈ​കു​ന്നേ​രം വ​രെ റൂം ​ആ​വ​ശ്യ​മാ​ണെ​ന്ന് ലോ​ഡ്ജ് അധികൃത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

രാ​ത്രി​യി​ലും ഇ​വ​ർ മു​റി​യി​ൽനി​ന്നു പു​റ​ത്തു​വ​രാ​ത്ത​തി​നെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. അ​ർ​ധ​രാ​ത്രി​യോ​ടെ പോ​ലീ​സെ​ത്തി വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന​പ്പോ​ഴാ​ണ് മൂ​ന്നു​പേ​രെയും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ആ​ത്മ​ഹ​ത്യാ കു​റി​പ്പ് പോ​ലീ​സ് മു​റി​യി​ൽനി​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സാ​ന്പ​ത്തി​ക​മാ​യി ചി​ല​ർ കബളിപ്പിച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ക​ത്തി​ൽ പ​റ​യു​ന്നു.

ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​വ​ർ ചെ​ന്നൈ സ്വ​ദേ​ശി​ക​ളാ​ണെ​ങ്കി​ലും നേ​ര​ത്തെ തൃ​പ്പൂ​ണി​ത്തു​റ​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു.

Related posts

Leave a Comment