തി​ര​ക്കേ​റി​യ പാ​ത​യി​ലൂ​ടെ ജീ​വ​നു​മാ​യി ചീ​റി​പ്പാ​യു​ന്നൊ​രു അ​ച്ച​ൻ; സ​മ​ര്‍​പ്പി​ത ജീ​വി​തം എ​ന്തെ​ന്ന് ക​ര്‍​മം കൊ​ണ്ട് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പു​രോ​ഹി​ത​ന്‍


മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ തി​ര​ക്കേ​റി​യ പാ​ത​യി​ലൂ​ടെ ജീ​വ​നും കൊ​ണ്ട് ചീ​റി​പ്പാ​യു​ന്ന ആം​ബു​ല​ന്‍​സു​ക​ളി​ല്‍ ഒ​ന്നി​ന്‍റെ ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍ ഒ​രു ളോ​ഹ​യി​ട്ട മ​നു​ഷ്യ​നെ ക​ണ്ടാ​ല്‍ ആ​രും ഞെ​ട്ട​ണ്ട.

അ​ത് ഫാ​.ജോ​സ​ഫ് ച​ക്കാ​ല​ക്കു​ടി​യി​ല്‍ ആ​ണ്. കാ​ഞ്ഞി​രം​പാ​റ ബെ​ന്‍​സി​ജ​ര്‍ ഹോ​മി​ന്റെ ഡ​യ​റ​ക്‌ടര്‍. നാ​ല് മാ​സ്റ്റ​ര്‍ ബി​രു​ദ​വും ഇം​ഗ്ലീ​ഷി​ല്‍ ഡോ​ക്‌ടറേ​റ്റു​മു​ണ്ട്. ഇ​ടു​ക്കി അ​ണ​ക്ക​ര സ്വ​ദേ​ശി​യാ​യ ജോ​സ​ഫ് അച്ചന്. പ​ക്ഷേ, അ​ടി​സ്ഥാ​ന യോ​ഗ്യ​ത മ​നു​ഷ്യ​സ്‌​നേ​ഹ​മെ​ന്ന് അ​ച്ചന്‍ അ​ടി​വ​ര​യി​ട്ട് പ​റ​യു​ന്നു.

സ​മ​ര്‍​പ്പി​ത ജീ​വി​തം എ​ന്തെ​ന്ന് ക​ര്‍​മം കൊ​ണ്ട് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പു​രോ​ഹി​ത​ന്‍. തി​രു​വ​ന​ന്ത​പു​രം ആ​ര്‍സിസി​യി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ താ​മ​സ​വും ഭ​ക്ഷ​ണ​വും ന​ല്‍​കാ​നാ​ണ് 2019-ല്‍ ​ബെ​ന്‍​സി​ജ​ര്‍ ഹോം ​ആ​രം​ഭി​ക്കു​ന്ന​ത്. പ്ര​തി​മാ​സം ആ​യി​ര​ത്തി​ലേ​റെ രോ​ഗി​ക​ളാ​ണ് ഇ​വി​ടെ അ​ഭ​യം തേ​ടി​യെ​ത്തു​ന്ന​ത്.

ഇ​വി​ടെ നി​ന്ന് ആ​ര്‍സിസി​യി​ലേ​ക്കു​ള്ള അ​ഞ്ച​ര കി​ലോ​മീ​റ്റ​ര്‍ ദൂ​രം ദി​വ​സേ​ന പോ​യി​വ​രാ​നു​ള്ള രോ​ഗി​ക​ളു​ടെ ബു​ദ്ധി​മു​ട്ട് മ​ന​സി​ലാ​ക്കി​യാ​ണ് സ്ഥാ​പ​ന​ത്തി​നു​വേ​ണ്ടി ആം​ബു​ല​ന്‍​സ് വാ​ങ്ങി​യ​ത്.ഡ്രൈ​വ​റു​ടെ ശ​മ്പ​ളം ബാ​ധ്യ​ത​യാ​യി വ​ന്ന​പ്പോ​ള്‍ സാ​ര​ഥ്യം ജോ​സ​ഫ് അ​ച്ചന്‍ ഏ​റ്റെ​ടു​ത്തു.

ഹോ​മി​ലെ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്ക് മാ​ത്ര​മ​ല്ല അ​ച്ചന്‍റെ ആം​ബു​ല​ന്‍​സ് സേ​വ​നം.സ​മീ​പ​വാ​സി​ക​ളി​ല്‍ നി​ന്നും ചി​ല ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നു​മൊ​ക്കെ ജോ​സ​ഫ് അ​ച്ചന്‍റെ മൊ​ബൈ​ലി​ലേ​ക്ക് അ​ത്യാ​ഹി​ത വി​ളി​യെ​ത്തു​ന്പോൾ അച്ചൻ കർമനിരതനാകും.

 

Related posts

Leave a Comment