വിഎസിനെതിരേ കൊലവിളി നടത്തിയവന് എന്തു ഷുഹൈബ്; കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ടിപിയുടെ ഗതി തന്നെ വിഎസിനുമെന്ന് ആകാശ് തില്ലങ്കരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തന്‍ ഷൂഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി ആകാശ് തില്ലങ്കരി വധഭീഷണി മുഴക്കിയവരില്‍ സാക്ഷാല്‍ വി.എസ് അച്യുതാനന്ദനും. വിഎസിനും ടിപി ചന്ദ്രശേഖരന്റെ ഗതി വരുമെന്ന് ആകാശ് ഭീഷണി മുഴക്കിയത് മൂന്ന് വര്‍ഷം മുമ്പ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലൂടെയായിരുന്നു. ആലപ്പുഴയിലെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്നും വിഎസ് ഇറങ്ങിപ്പോയ ദിവസമായിരുന്നു ഭീഷണി.

ഇങ്ങിനെ പോയാല്‍ വിഎസിനും ടിപിയുടെ ഗതി വരുമെന്നായിരുന്നു പോസ്റ്റ്. സംഭവത്തില്‍ ആകാശിനെ പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ശാസിച്ചപ്പോള്‍ ഒരു സിനിമാ ഡയലോഗ് ആക്ഷേപ ഹാസ്യത്തില്‍ അവസരോചിതമായി ഉപയോഗിച്ചു പോയി എന്നായിരുന്നു ആകാശിന്റെ മറുപടി. അതേസമയം ഷുെഹെബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി സംഘര്‍ഷ മേഖലകളില്‍ കൊലവിളി മുദ്രവാക്യങ്ങള്‍ മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുകയാണ്.

 

Related posts