വ​നി​താ​താ​ര​ത്തെ ബ​ല​മാ​യി ചും​ബി​ച്ച ലൂ​യി​സ് റൂ​ബി​യാ​ലെ​സി​ന് മൂ​ന്നു വ​ർ​ഷ​ത്തെ വി​ല​ക്ക്

സൂ​റി​ച്ച് : വ​നി​താ ലോ​ക​ക​പ്പി​ൽ സ്പെ​യി​ൻ ജേ​താ​ക്ക​ളാ​യ​തി​നു പി​ന്നാ​ലെ സ്പാ​നി​ഷ് താ​രം ജെ​ന്നി​ഫ​ര്‍ ഹെ​ര്‍​മോ​സോ​യെ അ​നു​വാ​ദ​മി​ല്ലാ​തെ ചും​ബി​ച്ച സ്പാ​നി​ഷ് ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ലൂ​യി​സ് റൂ​ബി​യാ​ലെ​സി​നെ മൂ​ന്ന് വ​ര്‍​ഷ​ത്തേ​ക്ക് വി​ല​ക്കി ഫി​ഫ.

റൂ​ബി​യാ​ലെ​സി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​താ​യി തി​ങ്ക​ളാ​ഴ്ച​യാ​ണ് ഫി​ഫ അ​റി​യി​ച്ച​ത്. ഫി​ഫ​യു​ടെ അ​ച്ച​ട​ക്ക സ​മി​തി​യാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ങ്ങ​ളി​ലെ ഫു​ട്‌​ബോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍​നി​ന്നു​മാ​ണു വി​ല​ക്ക്.

Related posts

Leave a Comment