യു​പി​യി​ൽ ബി​ജെ​പി നേ​താ​വി​ന്‍റെ മ​ക​ൻ ചി​കി​ത്സ ല​ഭി​ക്കാ​തെ മ​രി​ച്ചു; അ​ന്വേ​ഷ​ണ​ത്തി​ന് മൂ​ന്നം​ഗ സ​മി​തി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി മു​ൻ എം​പി​യു​ടെ മ​ക​ൻ ചി​കി​ത്സ ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മ​രി​ച്ചു. ല​ക്നോ​വി​ലെ എ​സ്‌​ജി​പി​ജി​ഐ ആ​ശു​പ​ത്രി​യി​ലാ​ണു സം​ഭ​വം.

ബി​ജെ​പി നേ​താ​വ് ഭൈ​റോ​ൺ പ്ര​സാ​ദ് മി​ശ്ര​യു​ടെ മ​ക​ൻ പ്ര​കാ​ശ് മി​ശ്ര (41) ആ​ണ് മ​രി​ച്ച​ത്. കി​ഡ്‌​നി രോ​ഗി​യാ​യ പ്ര​കാ​ശ് മി​ശ്ര​യെ ഞാ​യ​റാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്ത​ച്ച​ത്. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ, ഇ​വി​ടെ ഒ​രു കി​ട​ക്ക​പോ​ലും ല​ഭി​ച്ചി​ല്ല. താ​മ​സി​യാ​തെ മ​ര​ണം സം​ഭ​വി​ച്ചു.

ഇ​തേ​തു​ട​ർ​ന്ന് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്നി​ൽ മ​ക​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി ഇ​രു​ന്ന് ഭൈ​റോ​ൺ പ്ര​സാ​ദ് മി​ശ്ര പ്ര​തി​ഷേ​ധി​ച്ചു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഡ്യൂ​ട്ടി ഡോ​ക്ട​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു.

വി​ഷ​യ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മൂ​ന്നം​ഗ സ​മി​തി​യെ രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന​ത്തെ ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് രം​ഗ​ത്തെ​ത്തി. ഇ​ത് ആ​ശു​പ​ത്രി​യു​ടെ കു​ഴ​പ്പ​മ​ല്ല. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ തെ​റ്റാ​ണ്. ആ​ശു​പ​ത്രി​ക്ക് ബ​ജ​റ്റ് ന​ൽ​കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Related posts

Leave a Comment