ഫിഫ റാങ്കിംഗ്: ഇന്ത്യ 100നു മുകളില്‍, ജര്‍മനി തലപ്പത്തെത്തി

സൂ​റി​ച്ച്: ഫി​ഫ റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ ആ​ദ്യ നൂ​റി​ല്‍നി​ന്ന് പു​റ​ത്ത്. ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ച പു​തി​യ പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ 10 സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട് 107-ാം സ്ഥാ​ന​ത്തായി. ഓഗസ്റ്റിൽ ഇ​ന്ത്യ 97-ാം സ്ഥാ​ന​ത്താ​യി​രു​ന്നു. മേ​യ് മാ​സ​ത്തി​നു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ 100നു ​പു​റ​ത്താ​കു​ന്ന​ത്. ഇ​ന്ത്യ അ​വ​സാ​നം ക​ളി​ച്ച മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍ ര​ണ്ടി​ല്‍ ജ​യി​ച്ച​പ്പോ​ള്‍ ഒ​രെ​ണ്ണം സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചി​രു​ന്നു.

മൂ​ന്നു രാ​ജ്യ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ മൗ​റീ​ഷ്യ​സി​നെ​യും മ​ക്കാ​വു​വി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, സെ​ന്‍റ് കി​റ്റ്‌​സി​നെ​തി​രാ​യ മ​ത്സ​രം സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചു. ജൂ​ലൈ​യി​ലാ​ണ് ഇ​ന്ത്യ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച റാ​ങ്കാ​യ 96-ലെ​ത്തി​യ​ത്.

അ​തേ​സ​മ​യം, ബ്ര​സീ​ലി​നെ പി​ന്ത​ള്ളി ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ ജ​ര്‍മ​നി ഒ​ന്നാം സ്ഥാ​ന​ത്തു തി​രി​ച്ചെ​ത്തി. ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ല്‍ ചെ​ക് റി​പ്പ​ബ്ലി​ക്കി​നെ 2-1നും ​നേ​ര്‍വെ​യെ 6-0നും ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​താ​ണ് നേ​ട്ട​മാ​യ​ത്. കൊ​ളം​ബി​യ​യോ​ട് സ​മ​നി​ല വ​ഴ​ങ്ങി​യ​താ​ണ് നേ​ര​ത്തെ ത​ന്നെ ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടി​യ ബ്ര​സീ​ലി​നു തി​രി​ച്ച​ടി​യാ​യ​ത്. യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ പോ​ര്‍ച്ചു​ഗ​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു മു​ന്നേ​റി​യ​പ്പോ​ള്‍ അ​ര്‍ജ​ന്‍റീ​ന നാ​ലാം സ്ഥാ​ന​ത്തേ​ക്കെ​ത്തി.

ലോ​ക​ക​പ്പ് യോ​ഗ്യ​ത നേ​ടാ​ന്‍ ബ​ദ്ധ​പ്പെ​ടു​ന്ന അ​ര്‍ജ​ന്‍റീ​ന ഉ​റു​ഗ്വെ​യോ​ടും വെ​ന​സ്വേ​ല​യോ​ടും സ​മ​നി​ല വ​ഴ​ങ്ങി​യി​രു​ന്നു. ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ല്‍ വീ​ര്‍പ്പു​മു​ട്ടു​ന്ന സി​റി​യ വ​ലി​യ കു​തി​പ്പു ന​ട​ത്തി 75-ാം സ്ഥാ​ന​ത്തെ​ത്തി.ഏഷ്യ​-ഓഷ്യാനിയ‍ രാ​ജ്യ​ങ്ങ​ള്‍ക്കു വ​ന്‍ തി​രി​ച്ച​ടി​യാ​ണു​ണ്ടാ​യ​ത്. ആ​ദ്യ 50ലു​ള്ള​ത് ഇ​റാ​നും ജ​പ്പാ​നും ഓ​സ്‌​ട്രേ​ലി​യ.

Related posts