പത്താം ക്ലാസിൽ പഠിക്കുമ്പോൾ വിവാഹിതനായ യുവാവുമായി പ്രണയം;പ്ലസ്ടു കഴിയുമ്പോൾ വിവാഹമെന്ന് വാഗ്ദാനം ചെയ്ത് യുവാവും; ഒടുവിൽ പരീക്ഷകഴിഞ്ഞ് എത്തിയ വിദ്യാർഥിനിക്ക് ജീവനൊടുക്കേണ്ടിവന്നു;  ചേർത്തലയിൽ നടന്ന ദുരന്ത പ്രണയത്തിന്‍റെ കാരണം ഇങ്ങനെ…

ഗാ​ന്ധി​ന​ഗ​ർ: ഒ​രു കു​ട്ടി​യു​ടെ പി​താ​വ് ആ​യി​രു​ന്ന യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ജീവനൊടുക്കി. ചേ​ർ​ത്ത​ല അ​രൂ​ക്കു​റ്റി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട 17കാ​രി​യാ​ണ് ജീവനൊടുക്കിയത്.

പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: പ​ത്താം ക്ലാ​സിൽ പ​ഠി​ക്കു​ന്ന സ​മ​യം മു​ത​ൽ പെ​ണ്‍​കു​ട്ടി യു​വാ​വുമാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പ്ല​സ്ടു പ​രീ​ക്ഷ ക​ഴി​ഞ്ഞ് വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് യു​വാ​വ് പെ​ണ്‍​കു​ട്ടി​ക്ക് വാ​ക്ക് കൊ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ്ലസ്ടു പ​രീ​ക്ഷ ക​ഴി​ഞ്ഞ ഉ​ട​ൻ പെ​ണ്‍​കു​ട്ടി വി​വാ​ഹ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി.

തുടർന്ന് യു​വാ​വി​ന്‍റെ ബൈ​ക്കി​ന്‍റെ പിന്നിലിരുന്ന് യാ​ത്ര ചെ​യ്യു​ന്ന​ത് പെൺകുട്ടിയുടെ മാ​താ​വ് കണ്ടു. യു​വാ​വ് വി​വാ​ഹ വാ​ഗ്ദാ​നം ലം​ഘി​ക്കു​ക​യും മാ​താ​വ് ശ​കാ​രി​ക്കു​ക​യും ചെ​യ്ത മ​നോ​വേ​ദ​ന​യി​ൽ ശ​രീ​ര​ത്തി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.

90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ 17കാ​രി​യെ ബു​ധ​നാ​ഴ്ച കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​ മ​രി​ച്ചു.എ​ന്നാ​ൽ പെ​ണ്‍​കു​ട്ടി മ​ജി​സ്ട്രേ​റ്റി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ താ​ൻ ത​നി​യെ ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച​താ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടു​ള്ള​തി​നാ​ൽ പെ​ണ്‍​കു​ട്ടി​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക്ക് ശേ​ഷം യു​വാ​വി​നെ വി​ളി​ച്ചു വ​രു​ത്തി തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ​സ്ഐ. കെ.​എ​സ്.​സാ​ജ​ൻ അ​റി​യി​ച്ചു.

Related posts