രാഹുല്‍ വയനാട്ടില്‍ വരാതിരിക്കാന്‍ കളിച്ചത് ഒരു പാര്‍ട്ടിക്കാര്‍, അവര്‍ ഡെല്‍ഹിയില്‍ നടത്തിയ ഒളിവുനാടകങ്ങളാണ് രാഹുലിനെ പിന്തിരിപ്പിച്ചത്, വിവാദ വെളിപ്പെടുത്തലുമായി മുല്ലപ്പള്ളി രംഗത്ത്, വയനാടിന്റെ പേരില്‍ പോരാട്ടം തുടരുന്നു

രാഹുലല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് തടയുന്നത് ഒരു പാര്‍ട്ടി ഡല്‍ഹിയില്‍ നടത്തിയ അന്തര്‍നാടകങ്ങളാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തും. രാഹുലിന്റെ വരവ് ചിലരെ ഭയപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അന്തമായ കോണ്‍ഗ്രസ് വിരോധമാണ്. വയനാട്ടിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് ജയസാധ്യതയെ ബാധിക്കില്ല. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അമേതിയെ കൂടാതെ മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കണോ എന്നകാര്യത്തില്‍ രാഹുല്‍ ഗാന്ധി ഇതുവരെ മനസ് തുറന്നിട്ടുമില്ല. രണ്ടാം മണ്ഡലം വേണ്ടി വന്നാല്‍ അത് വയനാട് ആയിരിക്കില്ലെന്നും സൂചനകളുണ്ട്. വയനാട്ടില്‍ രാഹുല്‍ വരുമെന്ന് ഉറപ്പു പറഞ്ഞ കേരള നേതാക്കള്‍ ഇതോടെ മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞു തുടങ്ങി. അതേസമയം കെ.സി. വേണുഗോപാലാകും വയനാട്ടിലെ സ്ഥാനാര്‍ഥിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Related posts