നി​ല​വി​ള​ക്ക് കൊ​ളു​ത്തു​ന്ന​തി​നി​ടെ വ​സ്ത്ര​ത്തി​നു തീ​പി​ടി​ച്ചു;ഗുരുതരമായി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു

പ​ന്ത​ളം: നി​ല​വി​ള​ക്ക് കൊ​ളു​ത്തു​ന്ന​തി​നി​ടെ വ​സ്ത്ര​ത്തി​നു തീ​പി​ടി​ച്ചു പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു. പ​ന്ത​ളം ന​ഗ​ര​സ​ഭാ ബ​സ് സ്‌​റ്റാ​ൻ​ഡി​ലെ അ​യ്യ​പ്പാ ടീ ​സ്റ്റാ​ൾ ഉ​ട​മ തോ​ന്ന​ല്ലൂ​ർ ത​യ്യി​ൽ വീ​ട്ടി​ൽ അ​യ്യ​പ്പ​ന്‍റെ ഭാ​ര്യ ആ​ർ. ​ഭാ​ഗ്യ​ല​ക്ഷ്‌​മി​യാ​ണ് (48) മ​രി​ച്ച​ത്. കു​ര​മ്പാ​ല അ​മൃ​ത സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 12നു ​പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

നി​ല​വി​ള​ക്ക് കൊ​ളു​ത്തു​ന്ന​തി​നി​ടെ സാ​രി​ക്ക് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഭാ​ഗ്യ​ല​ക്ഷ്മി​യെ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് പത്തിന്. ​മ​ക​ൻ: ശു​ഭ് ഹ​രീ​ഷ്(​കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​ർ.

Related posts

Leave a Comment