യാത്രക്കിടെ അന്തരീക്ഷത്തിൽ വച്ച് വിമാനം കുലുങ്ങി യാത്രക്കാർക്ക് പരിക്കേൽക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കൊസോവോയിൽ നിന്നും സ്വിറ്റ്സർലൻഡിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരാണ് മരണത്തെ മുന്നിൽ കണ്ട് പേടിപ്പടുത്തുന്ന നിമിഷങ്ങളിൽ കൂടി കടന്നുപോയത്.
വിമാനം കുലുങ്ങിയപ്പോൾ യാത്രികർ സീറ്റിൽ നിന്നും വീഴുകയും വിമാനത്തിനുള്ളിൽ വച്ചിരുന്ന വസ്തുക്കൾ അവർക്കു മേൽ വീഴുകയും ചെയ്തു. എന്നാൽ ചൂടു വെള്ളവും കാപ്പിയും യാത്രികർക്കു മേൽ വീണതിനാൽ കുറച്ചു പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.
സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. യാത്രക്കാരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.