6 സീറ്റുകൾ എടുത്തുമാറ്റി സീറ്റ് സംവിധാനമൊരുക്കി! ആകാശയാത്രയുടെ ഉയരങ്ങളും കീഴടക്കി ലോക ഉയരക്കാരി

വാഷിങ്ടൻ :ലോകത്തെ ഏറ്റവും ഉയരമുള്ള വനിത ഒടുവിൽ ആകാശയാത്രയുടെ ഉയരങ്ങളും കീഴടക്കി.

7 അടി 0.7 ഇഞ്ച് ഉയരമുള്ള തുർക്കി സ്വദേശി റുമെയ്സ ഗെൽഗിയാണ് ടർക്കിഷ് എയർവേയ്സിൽ ഇസ്താംബുളിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേയ്ക്ക് യാത്ര ചെയ്തത്.

യാത്ര സുഗമമാക്കാൻ എയർലൈൻ കമ്പനി ഇക്കണോമി ക്ലാസിലെ 6 സീറ്റുകൾ എടുത്തുമാറ്റി സ്ട്രെച്ചർ പോലുള്ള സീറ്റ് സംവിധാനമൊരുക്കി.

കഴിഞ്ഞവർഷം 24– ാം വയസ്സിലാണ് ലോകത്തെ ഏറ്റവും ഉയരമുള്ള വനിത എന്ന ഗിന്നസ് റെക്കോർഡ് ഗെൽഗി സ്വന്തമാക്കിയത്.

അസ്ഥികളുടെ അമിത വളർച്ചയ്ക്ക് കാരണമാകുന്ന വീവർ സിൻഡ്രോം പിടിപെട്ട കുഞ്ഞായാണ് ഗെൽഗി ജനിച്ചത്.

സോഫ്റ്റ്‌വെയർ മേഖലയിൽ പ്രവർത്തിക്കുന്ന യുവതി പ്രത്യേകം ഡിസൈൻ ചെയ്ത വീൽചെയറിലാണ് സഞ്ചരിക്കുന്നത്.

6 മാസം അമേരിക്കയിൽ താമസിക്കാനാണ് തീരുമാനം. ‘ഇതെന്റെ ആദ്യ വിമാനയാത്ര. അവസാനത്തെ യാത്ര ആകരുതേ…’’ എന്ന ഗെൽഗിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് ലൈക്കുകളേറെ ലഭിച്ചു.

Related posts

Leave a Comment