അ​ർ​ഹ​ത​പ്പെ​ട്ട അ​വ​സാ​ന​ത്തെ​യാ​ൾ​ക്കും 10,000 രൂ​പ ന​ൽ​കുമെന്ന് മന്ത്രി ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: പ്ര​ള​യ ബാ​ധി​ത​ർ​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച അ​ടി​യ​ന്തി​ര ധ​ന​സ​ഹാ​യ​മാ​യ 10,000 രൂ​പ അ​ർ​ഹ​ത​പ്പെ​ട്ട അ​വ​സാ​ന​യാ​ൾ​ക്കും ന​ൽ​കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ഇ​തി​നാ​യി ഓ​രോ മ​ണ്ഡ​ല​ത്തി​ലും അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ക്കും. മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ഇ​തി​ൽ പ​ങ്കെ​ടു​ക്കും.

ജി​ല്ല​യി​ൽ ഇ​ന്ന​ലെ​വ​രെ 1,06,659 പേ​ർ​ക്കാ​ണ് 10,000 രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്. 1,54,819പേ​ർ​ക്ക് അ​വ​ശ്യ സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റു​ക​ളും ന​ൽ​കി. ചി​ല​യി​ട​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും കാ​ര​ണ​ങ്ങ​ളാ​ൽ ഇ​വ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ങ്കി​ൽ അ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Related posts