കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ അയൽവാസിയുടെ മർദനത്തിൽ  കാൻസർ രോഗിയായ അമ്മയ്ക്കും മകനും പരിക്ക്; സാരമായി പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്‌സയിൽ

മ​ങ്കൊ​ന്പ്: കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കാ​നെ​ത്തി​യ പട്ടികജാതിയിൽപ്പെട്ട അ​മ്മ​യേ​യും മ​ക​നേ​യും അ​യ​ൽ​വാ​സി​ക​ൾ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട്ടാം​വാ​ർ​ഡ് മൂ​ശാ​രി​ത്ത​റ വീ​ട്ടി​ൽ രാ​ധാ​മ​ണി​യും മ​ക​ൻ അ​മ​ലു​മാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യെ​ന്നു കാ​ണി​ച്ച് പു​ളി​ങ്കു​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്.

സാക്ഷിപറയാ നെത്തിയവരെ പ്രതികൾ ഭീഷണിപ്പെടുത്തിയതായും ആരോപ ണമുണ്ട്. കാൻസർ കിത്സയിലായിരുന്ന വീട്ടമ്മ സംഭവത്തെ തുടർന്നു ശാരീരിക അവശതയിലാണ്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ:

ഇ​ന്ന​ലെ രാ​വി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും ടാ​ങ്ക​ർ​ലോ​റി​യി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ. ര​ണ്ടു ക​ന്നാ​സു​ക​ളി​ൽ വെ​ള്ളം നി​റ​ച്ച ഇ​വ​രെ മൂ​ന്നാ​മ​ത്തെ ക​ന്നാ​സി​ൽ വെ​ള്ളം നി​റ​യ്ക്കു​ന്ന​തി​ൽ നി​ന്നും അ​യ​ൽ​വാ​സി​ക​ളും ലോ​റി ജീ​വ​ന​ക്കാ​രും ത​ട​ഞ്ഞ​ത്രേ.

തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​ൽ അ​യ​ൽ​വാ​സി​ക​ളാ​യ മൂ​ന്നു ചെ​റു​പ്പ​ക്കാ​ർ അ​മ​ലി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​നെ​ത്തി​യ രാ​ധാ​മ​ണി​യെ​യും അ​യ​ൽ​വാ​സി​യാ​യ സ്ത്രീ​യും ഭ​ർ​ത്താ​വും ചേ​ർ​ന്ന് ആ​ക്ര​മി​ച്ചു. ഇവർ പു​ളി​ങ്കു​ന്നു താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഇ​രു കൂ​ട്ട​രും പ​രാ​തി ന​ല്കി​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Related posts