അ​ന്നം കൊ​ടു​ത്ത കൈ​ക്ക് ത​ന്നെ… അ​ന്ന​ദാ​ന​ത്തി​നു പാ​യ​സം കി​ട്ടി​യി​ല്ല; ഗു​ണ്ടാ​സം​ഘം ക്ഷേ​ത്ര ഓ​ഫീ​സ് ത​ല്ലി​ത​ക​ർ​ത്തു; ത​ട​യാ​നെ​ത്തി​യ ക്ഷേ​ത്രം സെ​ക്ര​ട്ട​റി​ക്ക് ക്രൂ​ര​മ​ർ​ദ​നം

ചേ​ര്‍​ത്ത​ല: അ​ന്ന​ദാ​ന​ത്തി​നു പാ​യ​സം കി​ട്ടി​യി​ല്ലെ​ന്ന പേ​രി​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ ഗു​ണ്ടാ​സം​ഘ​ത്തി​ന്‍റെ അ​ക്ര​മം. ക്ഷേ​ത്രം ഓ​ഫീ​സി​ലും പാ​ച​ക​പ്പുര​യി​ലും അ​ക്ര​മം ന​ട​ത്തി​യ സം​ഘം ക്ഷേ​ത്രം സെ​ക്ര​ട്ട​റി​യെ ആ​ക്ര​മി​ച്ചു.ക​ള​വം​കോ​ടം ശ​ക്തീ​ശ്വ​ര​ക്ഷേ​ത്ര​ത്തി​ല്‍ വ്യാ​ഴാ​ഴ്ച മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ള്‍.

അ​ക്ര​മ​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ ദേ​വ​സ്വം സെ​ക്ര​ട്ട​റി വി.​വി. ശാ​ന്ത​കു​മാ​റി​നെ (59) ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ക്ഷേ​ത്ര​ത്തി​ല്‍ ശി​വ​പു​രാ​ണ ത​ത്ത്വ​സ​മീ​ക്ഷ യ​ജ്ഞം ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു അ​ന്ന​ദാ​നം. ക്ഷേ​ത്ര ഓ​ഫീ​സ് അ​ക്ര​മ​ത്തി​ല്‍ ക്ഷേ​ത്ര​ത്തി​ലെ തി​ട​മ്പി​ന​ട​ക്കം നാ​ശ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

നി​ലവി​ള​ക്കു​ക​ളും ഓ​ഫീ​സ് സാ​മ​ഗ്രി​ക​ളും സം​ഘം ത​ക​ര്‍​ത്തു. പാ​ച​ക​പ്പുര​യി​ലും സാ​മ​ഗ്രി​ക​ള്‍ ത​ല്ലി​ത​ക​ര്‍​ത്തു. ത​ടി​വി​റ​കു​മാ​യും പി​ന്നീ​ട് നി​ല​വി​ള​ക്കു​പ​യോ​ഗി​ച്ചു​മാ​ണ് സെ​ക്ര​ട്ട​റി​ക്കു നേ​രേ അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. സ്ത്രീ​ക​ള്‍​ക്കു നേ​രേ​യും അ​ക്ര​മ​മു​ണ്ടാ​യി.​പ്ര​ദേ​ശ​ത്തു നി​ര​ന്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന യു​വാ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ക്ര​മം.

ഏ​താ​നും നാ​ളു​ക​ള്‍​ക്കു മു​മ്പ് പ്ര​ദേ​ശ​ത്തെ ഗു​ണ്ടാ​സം​ഘ​ങ്ങ​ള്‍ പോ​ലീ​സി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​ല്‍ പ​ത്തി​താ​ഴ്ത്തി​യി​രു​ന്നു. അ​ടു​ത്തി​ടെ മു​ത​ല്‍ വീ​ണ്ടും ജ​ന​ങ്ങ​ളു​ടെ സൈ്വ​രജീ​വി​ത​ത്തി​നു ഭീ​ഷ​ണി​യാ​യി മാ​റി​യ​താ​യാ​ണ് പ​രാ​തി​ക​ള്‍. 2.30 വ​രെ​യാ​ണ് അ​ന്ന​ദാ​നം നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

മൂ​ന്നി​നുശേ​ഷം എ​ത്തി​യവ​രാ​ണ് പാ​യ​സം​ കി​ട്ടി​യി​ല്ലെ​ന്ന പേ​രി​ല്‍ അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് പ​രാ​തി. ക്ഷേ​ത്ര തി​ട​മ്പ​ട​ക്കം ന​ശി​പ്പി​ക്കു​ക​യും സെ​ക്ര​ട്ട​റി​യെ ഓ​ഫീ​സി​ല്‍ ക​യ​റി അ​ക്ര​മി​ക്കു​യും ചെ​യ്ത​വ​ര്‍​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​സ്എ​ന്‍​കെ​വി യോ​ഗം (​ക്ഷേ​ത്ര​സ​മി​തി​ യോ​ഗം) ആ​വ​ശ്യ​പ്പെട്ടു.

ചേ​ര്‍​ത്ത​ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സി.​കെ. ഷാ​ജി​മോ​ഹ​ന്‍ അ​ധ്യ​ക്ഷ​നാ​യി. വൈ​സ് പ്ര​സി​ഡന്‍റ് കെ.​പി. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, സു​രേ​ഷ് ന​ല്ലേ​ട​ന്‍, തുടങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.

Related posts

Leave a Comment