സദ്യയില്‍ നിന്ന്… ഒറ്റപ്പാലത്ത് ഭക്ഷ്യവിഷ ബാധയേറ്റ് എട്ടു വയസുകാരി മരിച്ചു

ktm-food-poisionപാലക്കാട്: ഒറ്റപ്പാലത്ത് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു. ഒറ്റപ്പാലം മാവടിയിലെ ഗോപാലകൃഷ്ണന്‍ മകള്‍ അനഘയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് വിവാഹ സത്കാരത്തില്‍ പങ്കെടുത്ത അനഘ ഉള്‍പ്പടെ 70 ഓളം ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.

ഭക്ഷണം കഴിച്ചവര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കും അനുഭവപ്പെട്ടതോടെ ചികിത്സ തേടി. ഞായറാഴ്ച പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി എല്ലാവരും മടങ്ങി. എന്നാല്‍ അടുത്ത ദിവസം അനഘയുടെ നില വഷളായി. സ്ഥിതി ഗുരുതരമായതോടെ കുട്ടിയെ പെന്തിന്തല്‍മണ്ണിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്.

വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്ത മറ്റൊരു കുട്ടിയും ഗുരുതരാവസ്ഥിയില്‍ ചികിത്സയിലാണ്. സ്ഥിതി ഗുരുതരമായ പെണ്‍കുട്ടിക്ക് ഡെങ്കിപ്പനിയും പിടിപെട്ടു. കുട്ടിയെ പെരിന്തല്‍മണ്ണിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Related posts