ഭക്ഷണം കഴിച്ചൊരു സമരമുറ…! വില കുത്ത നെ വര്‍ധിച്ചിട്ടും വിപണിയിൽ ഇടപെടാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരു കളുടെ നടപടിയില്‍ പ്രതിഷേധിച്ച് കപ്പയും മുളകും കഴിച്ച് യൂത്ത്ഫ്രണ്ട് എമ്മിന്‍റെ പ്രതിഷേധം

കോട്ടയം: പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും വില കുത്തനെ വര്‍ധിച്ചിട്ടും വിപണിയിലിടപെടാത്ത കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ പ്രതിഷേധിച്ചു കപ്പയും മുളകും ഭക്ഷിച്ച് പ്രതിഷേധം. വിലക്കയറ്റത്തിനെതിരെയൂത്ത്ഫ്രണ്ട് എമ്മാണ് ഇന്നലെ കോട്ടയം ഹെഡ് പോസ്‌റ്റോഫീസിനു മുന്പില്‍ വ്യത്യസ്ത സമരപരിപാടിയുമായി രംഗത്തെത്തിയത്.

അരിവില 52 രൂപയായി വര്‍ധിച്ചതിനാല്‍ ജനങ്ങള്‍ കിഴങ്ങുവര്‍ഗങ്ങള്‍ ഉപയോഗിച്ച് ജീവന്‍ നിലനിര്‍ത്തണമെന്ന് ആഹ്വാനം ചെയ്തു പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി തേക്കിലയില്‍ കപ്പയും മുളകും ഭക്ഷിച്ച് പ്രതിഷേധിച്ചു. ടൗണിലെത്തിയ യാത്രക്കാര്‍ക്ക് തേക്കിലയില്‍ കപ്പയും മുളകും വിളന്പി നല്‍കുകയും ചെയ്തു.

കേരള കോണ്‍ഗ്രസ്എം ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി സമരപരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പ്രസാദ് ഉരുളികുന്നം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടന്പില്‍ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മോനിച്ചന്‍, സുമേഷ് ആന്‍ഡ്രൂസ്, സജി തടത്തില്‍, ജോര്‍ഡിന്‍ കിഴക്കേത്തലക്കല്‍, സാബു കണിപറന്പില്‍, ഷാജി പുളിമൂടന്‍, ഷൈന്‍ ജോസഫ്, ജോയി സി. കാപ്പന്‍, രാജന്‍ കുളങ്ങര, അന്‍സാരി പാലയംപറന്പില്‍, ബിജു പറപ്പള്ളി, സെബാസ്റ്റ്യന്‍ ജോസഫ്, ജിജോ വരിക്കമു ,ശ്രീകാന്ത് എസ്. ബാബു, ഷിജോ ഗോപാലന്‍, ബിജു പാതിരുമല, കുഞ്ഞുമോന്‍ മാടപ്പാട്ട്, ബിജു കണിയാമല, അനു പാടകശേരില്‍, ബിജു മഴുവഞ്ചേരില്‍, ആല്‍ബിന്‍ പേ ാനം തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related posts