ഷൂട്ടിംഗ് എന്ന പേരിലാണ് നടിയെ അമേരിക്കയില്‍ എത്തിച്ചത്! മാസങ്ങളോളം അവരെ അവിടെ തടങ്കലിലാക്കി പീഡിപ്പിച്ചു; ആലപ്പി അഷ്‌റഫിന്റെ വെളിപ്പെടുത്തല്‍

കൊച്ചിയില്‍ നടി ആക്രമണത്തിനിരയായതിനെത്തുടര്‍ന്ന് ഒട്ടേറെ താരങ്ങള്‍ തങ്ങള്‍ക്കും നേരിടേണ്ടി വന്നിട്ടുള്ള മോശം അനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരുന്നു. താരസംഘടനയുടെ നേതാക്കള്‍ അവകാശപ്പെടുന്നതുപോലെ മലയാള സിനിമ അത്ര പരിശുദ്ധമല്ലെന്നാണ് ഭൂരിഭാഗം ആളുകളും അവകാശപ്പെടുന്നത്. ദിലീപിന്റെ അറസ്റ്റിനുശേഷം അദ്ദേഹത്തെ ശക്തമായി കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയ അഷ്‌റഫ്, മലയാള സിനിമ കളങ്കിതമാണെന്ന് വെളിപ്പെടുത്തിയ വ്യക്തിയാണ്. ഇപ്പോള്‍ മറ്റൊരു ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ആലപ്പി അഷ്‌റഫ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് പ്രേം നസീറിന്റെ നായികയായി അഭിനയിച്ചിട്ടുള്ള മുന്‍കാല നായികയ്ക്കുണ്ടായ അനുഭവത്തെക്കുറിച്ച് അഷ്‌റഫ് വെളിപ്പെടുത്തിയത്.

ഷൂട്ടിംഗ് എന്ന പേരിലാണ് നടിയെ അമേരിക്കയില്‍ എത്തിച്ചത്. 1982ലായിരുന്നു സംഭവം. ന്യൂയോര്‍ക്കിലെ ഒരു റെഡ് സ്ട്രീറ്റിലേയ്ക്കാണ് അവരെ എത്തിച്ചത്. അവിടെയൊരു ഫ്ളാറ്റില്‍ ദിവസങ്ങളോളം അവരെ തടവിലാക്കി പീഡിപ്പിക്കുകയായിരുന്നു. അവിടെ കിടന്ന് അവശയായ അവര്‍ ഒടുവില്‍ എങ്ങനെയോ അവിടെയുള്ള ആര്‍ട്‌സ് വിജയനെ വിളിച്ചു. ടെലിഫോണ്‍ എഞ്ചിനീയറായ അദ്ദേഹം സ്ഥലം കണ്ടുപിടിച്ച് അവരെ എയര്‍പോര്‍ട്ടില്‍ എത്തിക്കുകയായിരുന്നു. ഇത്തരത്തിലുള്ള കാര്യങ്ങളാണ് മലയാള സിനിമയില്‍ നടന്നുവരുന്നത്. അഷ്‌റഫ് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും മറിച്ച്, കോടതിവിധി ദിലീപിന് അനുകൂലമായാല്‍ പരസ്യമായി ദിലീപിനോട് മാപ്പ് പറയാന്‍ താന്‍ ഒരുക്കമാണെന്നും അഷ്‌റഫ് പറഞ്ഞു.

 

Related posts