എ​ട​ത്വ കോ​ള​ജി​ല്‍ ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെന്‍റിന് ഇ​ന്നു തു​ട​ക്കം


എ​ട​ത്വ: ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ കാ​വു​കാ​ട്ട് ട്രോ​ഫി​ക്കുവേ​ണ്ടി​യും ഫാ. ​സ​ക്ക​റി​യാ​സ് പു​ന്ന​പ്പാ​ടം ട്രോ​ഫി​ക്കുവേ​ണ്ടി​യു​മുള്ള 35-ാ​മ​ത് അ​ഖി​ല കേ​ര​ള ഇ​ന്‍റര്‍ കൊ ളീജി​യേ​റ്റ് ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റിന് എ​ട​ത്വ സെന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്നു തു​ട​ക്കം കു​റി​ക്കും. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ​രാ​യ എ​ട്ടു കോ​ള​ജ് ടീ​മു​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ അ​ണി​നി​ര​ക്കും.

23ന് ​വൈ​കു​ന്നേ​രം 3.30ന് ​ഫൈ​ന​ല്‍ മ​ത്സ​രം ന​ട​ക്കും. ഇ​ന്ന് മൂ​ന്നി​ന് തോ​മ​സ് കെ. ​തോ​മ​സ് എം​എ​ല്‍​എ മ​ത്സ​ര​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​നേ​ജ​ര്‍ ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ഡോ. ​ഇ​ന്ദു​ലാ​ല്‍ ജി, ​ഡോ. ബി​ജു ലൂ​ക്കോ​സ്, ഫാ. ​റ്റി​ജോ​മോ​ന്‍ പി. ​ഐ​സ​ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ലെ താ​ര​ങ്ങ​ള്‍ അ​ണി​നി​ര​ക്കു​ന്ന കോ​ള​ജ് ടീം, ​യൂ​ണി​വേ​ഴ്സി​റ്റി താ​ര​ങ്ങ​ള്‍ അ​ണി​നി​ര​ക്കു​ന്ന റി​ല​യ​ന്‍​സ് ഫു​ട്ബോ​ള്‍ മി​ഡി​ല്‍ സോ​ണ്‍ ചാ​മ്പ്യ​ന്മാ​രാ​യ മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല കോ​ള​ജ് ടീം, ​അ​ണ്ട​ര്‍ ട്വ​ന്‍റി മെ​ന്‍, കേ​ര​ള സ്റ്റേ​റ്റ് ഫു​ട്ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ എ​റ​ണാ​കു​ളം ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച എ​സ്.​എ​ച്ച്. കോ​ള​ജ് തേ​വ​ര ടീം, ​എ​റ​ണാ​കു​ള​ത്തി​ന്‍റെ ഫു​ട്ബോ​ള്‍ പെ​രു​മ​യു​മാ​യി എ​ത്തു​ന്ന സെ​ന്‍റ് പോ​ള്‍​സ് കോ​ള​ജ് ക​ള​മ​ശേ​രി ടീം, ​കോ​ട്ട​യ​ത്തി​ന്‍റെ ഫു​ട്ബോ​ള്‍ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ പ​ര്യാ​യ​മാ​യ ച​ങ്ങ​നാ​ശേരി എ​സ്ബി കോ​ള​ജ് ടീം, ​കൂ​ടാ​തെ ബി​ഷ​പ് മൂ​ര്‍ കോ​ളേ​ജ് മാ​വേ​ലി​ക്ക​ര, ബി​എ​എം കോ​ള​ജ് തു​രു​ത്തി​ക്കാ​ട്, സെ​ന്‍റ് ഗി​റ്റ്സ് കോ​ള​ജ് പ​ത്താ​മു​ട്ടം എ​ന്നീ കോ​ള​ജു​ക​ളി​ലെ ഫു​ട്ബോ​ള്‍ ടീ​മു​ക​ളാ​ണ് ടൂ​ര്‍​ണ​മെ​ന്‍റില്‍ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

ഇ​ന്ന് 3.30ന് ​ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജും പ​ത്താ​മു​ട്ടം സെ​ന്‍റ് ഗി​റ്റ്സ് കോ​ള​ജും ത​മ്മി​ലും 4.45ന് ​ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ബി​ഷ​പ്പ് മൂ​ര്‍ കോ​ള​ജ് മാ​വേ​ലി​ക്ക​ര​യും ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജും ത​മ്മി​ലും ഏ​റ്റു​മു​ട്ടും.

 

Related posts

Leave a Comment