ന്യായ് യാത്രയ്ക്കിടെ പൊതുമുതല്‍ നശിപ്പിച്ചു; രാഹുല്‍ഗാന്ധിക്ക് ആസാം പോലീസിന്‍റെ സമൻസ്

ഗു​വാ​ഹ​ത്തി: രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ നോ​ട്ടി​സ് അ​യ​യ്ക്കാ​ൻ ആസാം പോ​ലീ​സി​ന്‍റെ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്. ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നം രാ​ഹു​ൽ ഗാ​ന്ധി ന​യി​ച്ച ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര ഗു​വാ​ഹ​ത്തി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ ഉ​ണ്ടാ​യ സം​ഘ​ട്ട​ന​ത്തെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു നോ​ട്ടി​സ്. രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ 11 കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഫെ​ബ്രു​വ​രി 23ന് ​ഹാ​ജ​രാ​ക​ണം.

രാ​ഹു​ൽ ഗാ​ന്ധി​ക്ക് പു​റ​മെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​സി. വേ​ണു​ഗോ​പാ​ൽ, ജി​തേ​ന്ദ്ര സിം​ഗ്, ആസാം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഭൂ​പ​ൻ കു​മാ​ർ ബോ​റ, പാ​ർ​ല​മെ​ന്‍റ് അം​ഗം ഗൗ​ര​വ് ഗൊ​ഗോ​യ്, ആസാം നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ദേ​ബ​ബ്ര​ത സൈ​കി​യ, തു​ട​ങ്ങി​യ​വ​രോ​ടും ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ബി​ജെ​പി നേ​താ​വ് വി​ജ​യ് മി​ശ്ര ന​ൽ​കി​യ മാ​ന​ന​ഷ്ട കേ​സി​ൽ രാ​ഹു​ല്‍​ഗാ​ന്ധി ഇ​ന്ന് സു​ല്‍​ത്താ​ൻ​പൂ​ർ എം​പി എം​എ​ല്‍​എ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കും. അ​തി​നാ​ൽ രാ​ഹു​ല്‍ ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര ഉ​ച്ച​ക്ക് 2 വ​രെ നി​ര്‍​ത്തി​വയ്​ക്കും.

ക​ർ​ണാ​ട​ക​യി​ല്‍​വ​ച്ച് 2018 നി​യ​മ​സ​ഭ തെ​ര‍​ഞ്ഞെ​ടു​പ്പി​നി​ടെ അ​മി​ത് ഷാ​യെ കൊ​ല​ക്കേ​സ് പ്ര​തി​യെ​ന്ന് രാ​ഹു​ല്‍ വി​ളി​ച്ചു എ​ന്ന് ആ​രോ​പി​ച്ചാ​ണ് വി​ജ​യ് മി​ശ്ര മാ​ന​ന​ഷ്ട കേ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​മേ​ഠി​യി​ലൂ​ടെ ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര ക​ട​ന്നു പോ​കു​ന്ന വേ​ള​യി​ലാ​ണ് രാ​ഹു​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​ത്. നേ​ര​ത്തെ കേ​സി​ൽ സ​മ​ൻ​സ് അ​യ​ച്ചി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം ഹാ​ജ​രാ​യി​രു​ന്നി​ല്ല.

Related posts

Leave a Comment