പത്തനാപുരത്ത് വനത്തില്‍നിന്ന് ഈട്ടിത്തടി മുറിച്ചുകടത്തിയ സംഭവം: നാല് പേര്‍ പിടിയില്‍

klm-ettiപത്തനാപുരം: വനത്തില്‍ നിന്നും മുറിച്ചു കടത്താന്‍ ശ്രമിച്ച ഈട്ടിത്തടി പിടികൂടിയസംഭവത്തില്‍ നാല് പേരെ അന്വേഷണ സംഘം അറസ്റ്റു ചെയ്തു . കേസിലെ മുഖ്യപ്രതിയായ പുന്നല വഴങ്ങോട് സുജാ ഭവനില്‍ അനിരുദ്ധന്‍ ഒളിവിലാണ്.പത്തനാപുരം റേഞ്ചിലെ അമ്പനാര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലുള്ള അലിമുക്ക് എഴുവത്തൂരില്‍ നിന്നുമാണ് കഴിഞ്ഞദിവസം രാത്രി ഈട്ടിത്തടി മുറിച്ച് കടത്തിയത്. അലിമുക്ക് പൂവണ്ണുംമൂട്ടിലുള്ള സ്വകാര്യ വ്യക്തിയുടെ തടിമില്ലില്‍ അറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഫോറസ്റ്റ്  സംഘം പിടികൂടുകയായിരുന്നു .

സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തടി പിടികൂടിയത്. പിടികൂടിയ ഈട്ടിത്തടി പത്തനാപുരം ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തിച്ചു.തടി പിടികൂടുമ്പോള്‍ പ്രതികളെല്ലാം ഓടി രക്ഷപ്പെട്ടിരുന്നു .തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിറവന്തൂര്‍ അലിമുക്ക് സ്വദേശി മോന്‍സി എന്ന ഓട്ടോ െ്രെഡവറേയും ,കുളത്തൂപ്പുഴ ,പാലോട് സ്വദേശികളായ മധു,വിശ്വനാഥന്‍,ഷിബു എന്നിവരെയും വനം വകുപ്പ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരെ കൂടാതെ കുളത്തൂപ്പുഴ സ്വദേശികളായ ദിലീപ് ,പ്രശാന്ത് എന്നിവരെയും പിടികൂടാനുണ്ട്.  പ്രതികളായവരെല്ലാം തന്നെ വനംവകുപ്പിന്റെ കൂപ്പിലെ ജോലിക്കാരാണ്.ഏകദേശം പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന ഈട്ടിത്തടിയാണ് മുറിച്ചു കടത്താന്‍ ശ്രമിച്ചത.്

Related posts