ഹ​ര​ജി​ക്കാ​രി​യി​ല്‍ നി​ന്ന് എ​ടു​ത്തു പ​റ്റി​യ മു​ത​ലു​ക​ള്‍, പ​ണം, ന​ഷ്ട​പ​രി​ഹാ​രം! ഗാ​ര്‍​ഹി​ക പീ​ഡ​ന കേ​സ്; 23,45,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ വി​ധി

മു​ക്കം:​ ഗാ​ര്‍​ഹി​ക പീ​ഡ​ന കേ​സി​ല്‍ ഹ​ര​ജി​ക്കാ​രി​ക്കു 23,45,000 രൂ​പ ന​ഷ്ട പ​രി​ഹാ​രം ന​ല്‍​കാ​ന്‍ കോ​ട​തി വി​ധി.​

അ​ദ്ധ്യാ​പി​ക​യാ​യി​രു​ന്ന കൊ​ടി​യ​ത്തൂ​ര്‍ ‘മി​ഥി​ല​യി​ല്‍’ സോ​ഫി​യ ഭ​ര്‍​ത്താ​വി​നും ഭ​ര്‍​ത്താ​വി​ന്റെ പി​താ​വി​നും എ​തി​രെ താ​മ​ര​ശ്ശേ​രി ജൂ​ഡി​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി (2) മു​ന്‍​പാ​കെ സ​മ​ര്‍​പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് വി​ധി.

ഭ​ര്‍​ത്താ​വാ​യി​രു​ന്ന കൊ​ടി​യ​ത്തൂ​ര്‍ പൂ​ള​ക്ക​മ​ണ്ണി​ല്‍ മ​ന്‍​സൂ​ര്‍ അ​ലി,പി​താ​വ് അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ ത​ന്നെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പീ​ഡ​ന ങ്ങ​ള്‍​ക്കു വി​ധേ​യ​യാ​ക്കു​ക​യും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ദു​ര്‍​വി​നി​യോ​ഗം ചെ​യ്യു​ക​യും വി​വാ​ഹ​ബ​ന്ധ​ത്തി​ല്‍ പി​റ​ന്ന കു​ട്ടി​യെ ചെ​ല​വി​നു ന​ല്‍​കാ​തെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യും ചെ​യ്‌​തെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ഹ​ര​ജി.​

അ​തേ​സ​മ​യം താ​ന്‍ സോ​ഫി​യ​യെ ത​ലാ​ക്കു ചൊ​ല്ലി​യെ​ന്നും പു​ന​ര്‍​വി​വാ​ഹം ചെ​യ്‌​തെ​ന്നും മ​ന്‍​സൂ​ര്‍ അ​ലി വാ​ദി​ച്ചു.

എ​ന്നാ​ല്‍ മ​ന്‍​സൂ​ര്‍ അ​ലി മാ​സം പ്ര​തി 7000 രൂ​പ കു​ട്ടി​ക്ക് ചി​ല​വി​നു ന​ല്‍​ക​ണ​മെ​ന്നും ഹ​ര​ജി​ക്കാ​രി​യി​ല്‍ നി​ന്ന് എ​ടു​ത്തു പ​റ്റി​യ മു​ത​ലു​ക​ള്‍, പ​ണം, ന​ഷ്ട​പ​രി​ഹാ​രം എ​ന്നീ നി​ല​ക​ളി​ല്‍ 23,45,000 രൂ​പ ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് വി​ധി.

​പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചു​ള്ള കോ​ട​തി വി​ധി​യാ​ണു​ണ്ടാ​യ​ത്.​വാ​ദി ഭാ​ഗ​ത്തി​നു വേ​ണ്ടി അ​ഡ്വ.​പി.​സി ന​ജീ​ബ് ഹാ​ജ​രാ​യി.

 

Related posts

Leave a Comment