പി​ത്താ​ശ​യ ക​ല്ലു​ക​ൾ; ക​ല്ല് പി​ത്ത​നാ​ളി​യി​ൽ എ​ത്തി‌​യാ​ൽ…

എ​ന്താ​ണ് പി​ത്താ​ശ​യ ക​ല്ലു​ക​ള്‍?

പി​ത്ത​സ​ഞ്ചി​യി​ല്‍ ദ​ഹ​ന ദ്രാ​വ​കം (പി​ത്ത​ര​സം) ക​ട്ടി​യാ​കു​ന്ന​തു മൂ​ല​മാ​ണ് പി​ത്താ​ശ​യ ക​ല്ലു​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന​ത്. ഇ​ത് സാ​ധാ​ര​ണ​യാ​യി ഇ​ന്ത്യ​ന്‍ ജ​ന​സം​ഖ്യ​യു​ടെ 10-20% ആ​ളു​ക​ളെ ബാ​ധി​ക്കു​ന്നു.

പി​ത്താ​ശ​യ ക​ല്ല് ഉ​ണ്ടാ​കാ​നു​ള്ള കാ​ര​ണ​ങ്ങ​ള്‍ ?

* പി​ത്ത​സ​ഞ്ചി പൂ​ര്‍​ണ​മാ​യി ഒ​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍
* പി​ത്ത​സ​ഞ്ചി​യി​ലെ പി​ത്ത​ര​സ​ത്തി​ല്‍ എ​ന്‍​സൈ​മു​ക​ള്‍​ക്ക് അ​ലി​യി​ക്കാ​നാ​കാ​ത്ത ത​ര​ത്തി​ല്‍ അ​ധി​ക കൊ​ള​സ്‌​ട്രോ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍
* ക​ര​ള്‍​വീ​ക്കം (Liver cirrhosis) പോ​ലെ പി​ത്ത​ര​സ​ത്തി​ല്‍ വ​ള​രെ​യ​ധി​കം ബി​ലി​റൂ​ബി​ന്‍ ഉ​ണ്ടെ​ങ്കി​ല്‍ ഇ​വ ക​ല്ല് രൂ​പ​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​മാ​കും.

പി​ത്താ​ശ​യ ക​ല്ല് രൂ​പ​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​കു​ന്ന അ​പ​ക​ട ഘ​ട​ക​ങ്ങ​ള്‍ എ​ന്തെ​ല്ലാം?

40 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള സ്ത്രീ​ക​ളി​ലാ​ണ് പി​ത്ത​സ​ഞ്ചി​യി​ലെ ക​ല്ലു​ക​ള്‍ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്.
അ​മി​ത​വ​ണ്ണം, വ്യാ​യാ​മ​ക്കു​റ​വ്, കൊ​ഴു​പ്പ് അ​ട​ങ്ങി​യ ഭ​ക്ഷ​ണ​ക്ര​മം, നാ​രു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത, പ്ര​മേ​ഹം, രോ​ഗ പാ​ര​മ്പ​ര്യം എ​ന്നി​വ ചി​ല അ​പ​ക​ട ഘ​ട​ക​ങ്ങ​ളാ​ണ്.

രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍

* പ്ര​ത്യേ​ക ല​ക്ഷ​ണ​ങ്ങ​ളോ​ടു കൂ​ടി ആ​യി​രി​ക്കി​ല്ല പി​ത്ത​സ​ഞ്ചി​യി​ലെ ക​ല്ലു​ക​ള്‍ പ്ര​ക​ട​മാ​കു​ന്ന​ത് (നി​ശ​ബ്ദ​മാ​യ ക​ല്ലു​ക​ള്‍ – Silent stones).
* അ​ല്ലാ​ത്ത​പ​ക്ഷം,വ​യ​റി​ന്‍റെ വ​ല​തു ഭാ​ഗ​ത്തു​ള്ള വേ​ദ​ന​യാ​ണ് സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്ന ല​ക്ഷ​ണം. ഇ​ത് തീ​വ്ര​മാ​വു​ക​യും പു​റ​കു​വ​ശ​ത്തേ​ക്കും വ​ല​തു തോ​ളി​ലേ​ക്കും പ്ര​സ​രി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

* വ​യ​റു​പെ​രു​ക്കം, ഓ​ക്കാ​നം, ഛര്‍​ദി, (ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ള്‍) ഈ ​ല​ക്ഷ​ണ​ങ്ങ​ള്‍ വ​ഷ​ളാ​കു​ക എ​ന്നി​വ​യാ​ണ് മ​റ്റു പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍.
* ക​ല്ല് പി​ത്ത​നാ​ളി​യി​ല്‍ എ​ത്തു​ക​യാ​ണെ​ങ്കി​ല്‍, അ​ത് മ​ഞ്ഞ​പ്പി​ത്ത​ത്തി​നും ക​ടു​ത്ത പ​നി​ക്കും കാ​ര​ണ​മാ​കും.
(തു​ട​രും)

വിവരങ്ങൾ 

ഡോ.കോശി മാത്യു പണിക്കർ, കൺസൾട്ടന്‍റ്- ജനറൽ ആൻഡ് ലാപ്രോസ്കോപിക് സർജറി
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

Related posts

Leave a Comment