ടീച്ചറമ്മ എന്നു വിളിച്ച നാവ് കൊണ്ട് ‘ബോം​ബ് അ​മ്മ’എ​ന്ന് വിളിക്കുന്നു; ഇ​ൻ​സ്റ്റ പേ​ജി​ലൂ​ടെ നി​ര​ന്ത​രം അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കുന്നു; കെ.​കെ. ശൈ​ല​ജ

കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫും അ​വ​രു​ടെ മീ​ഡി​യ വി​ഭാ​ഗ​വും വ്യാ​ജ പ്ര​ചാര​ണം വ​ഴി തേ​ജോ​വ​ധം ചെ​യ്യു​ന്നു​വെ​ന്ന പ​രാ​തി​യു​മാ​യി വ​ട​ക​ര​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​കെ. ശൈ​ല​ജ രം​ഗ​ത്ത്. ത​നി​ക്കെ​തി​രേ വ്യാ​ജ വീ​ഡി​യോ ക്ലി​പ്പു​ക​ൾ ഉ​ണ്ടാ​ക്കു​ക​യാ​ണ്. അ​തി​ന് യു​ഡി​എ​ഫി​ന്‍റെ പ്ര​ത്യേ​ക വി​ഭാ​ഗം ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും കെ.​കെ. ശൈ​ല​ജ പ​റ​യുന്നു. വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രേ ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന് ഇ​ന്ന് പ​രാ​തി ന​ല്‍​കു​മെ​ന്നും അ​റി​യി​ച്ചു.

‘എ​ന്‍റെ വ​ട​ക​ര KL 11’ എ​ന്ന ഇ​ൻ​സ്റ്റ പേ​ജി​ലൂ​ടെ നി​ര​ന്ത​രം അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. പാ​നൂ​ർ സ്ഫോ​ട​ന​ക്കേ​സ് പ്ര​തി അ​മ​ൽ കൃ​ഷ്ണ​യു​ടെ കൂ​ടെ നി​ൽ​ക്കു​ന്ന വ്യാ​ജ ചി​ത്രം നി​ർ​മി​ച്ച് പ്ര​ച​രി​പ്പി​ച്ചു. അ​ത് നൗ​ഫ​ൽ കൊ​ട്ടി​യ​ത്ത് എ​ന്ന കു​ട്ടി​യു​ടെ ചി​ത്ര​മാ​ണെ​ന്നും നൗ​ഫ​ൽ ത​ന്നെ ഇ​തി​നെ​തി​രേ രം​ഗ​ത്ത് വ​ന്നു​വെ​ന്നും ശൈ​ല​ജ പ​റ​ഞ്ഞു.

ത​ന്‍റെ അ​ഭി​മു​ഖ​ങ്ങ​ളി​ൽ നി​ന്ന് അ​ട​ർ​ത്തി മാ​റ്റി വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ക്കു​ന്നു. കാ​ന്ത​പു​ര​ത്തി​ന്‍റെ ലെ​റ്റ​ർ പാ​ഡ് ഉ​പ​യോ​ഗി​ച്ച് ത​നി​ക്കെ​തി​രേ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തി. ലെ​റ്റ​ർ പാ​ഡി​ൽ ഇ​ത് ടീ​ച്ച​റ​മ്മ​യ​ല്ല ബോം​ബ് അ​മ്മ എ​ന്ന പേ​രി​ലാ​ണു പ്ര​ച​രി​പ്പി​ച്ച​ത് എന്ന് കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു.

Related posts

Leave a Comment