ടീ​മി​ന്‍റെ ദ​യ​നീ​യ പ്ര​ക​ട​നം; സെ​വി​യ്യ കോ​ച്ചി​നെ പു​റ​ത്താ​ക്കു​ന്നു

സെ​വി​യ്യ: ലാ ​ലി​ഗ​യി​ലെ നി​രാ​ശാ​ജ​ന​ക​മാ​യ പ്ര​ക​ട​ന​ത്തെ​ത്തു​ട​ർ​ന്ന് മു​ഖ്യ പ​രി​ശീ​ല​ക​ൻ ജോ​ർ​ജെ സാം​പോ​ളി​യെ സെ​വി​യ്യ പു​റ​ത്താ​ക്കു​ന്നു.

ലീ​ഗി​ൽ 28 പോ​യി​ന്‍റു​മാ​യി പ​തി​നാ​ലാം സ്ഥാ​ന​ത്താ​ണ് സെ​വി​യ്യ. റി​ല​ഗേ​ഷ​ൻ സോ​ണി​ൽ നി​ന്ന് മൂ​ന്നു പോ​യി​ന്‍റ് മാ​ത്രം മു​ക​ളി​ലാ​ണ് സെ​വി​യ്യ​യു​ള്ള​ത്.‌‌

യൂ​റോ​പ്പ ലീ​ഗ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ നേ​രി​ടാ​നി​രി​ക്കെ​യാ​ണ് സാം​പോ​ളി​യെ പു​റ​ത്താ​ക്കു​ന്ന​ത്.

സാം​പോ​ളി​ക്ക് പ​ക​രം പു​തി​യ പ​രി​ശീ​ല​ക​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക്ല​ബ്. ജോ​സ് മെ​ൻ​ഡി​ലി​ബ​ർ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Related posts

Leave a Comment