ഗര്‍ഭിണിയായ മുന്‍ കാമുകിയേയും, മകനേയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല (ടെക്സസ്): മുന്‍ കാമുകിയേയും, മകനേയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട പ്രതിയുടെ ശിക്ഷ നവംബര്‍ 16 ബുധനാഴ്ച വൈകീട്ട് ഹണ്ട്സ് വില്ലയിലുള്ള ജയിലില്‍ നടപ്പാക്കി.

ടെക്സസിലെ ഈ വര്‍ഷത്തെ അഞ്ചാമത്തേതും ഈ വര്‍ഷത്തെ അവസാനത്തേതുമാണ് ഈ വധശിക്ഷ.

സ്റ്റീഫന്‍ ബാര്‍ബി (55)യാണ് ഭാര്യ ലിസ അണ്ടര്‍വുഡ് (34), മകന്‍ ജെയ്സണ്‍ (7) എന്നിവരെ 2005 ഫെബ്രുവരിയില്‍ ഫോര്‍ട്ട് വര്‍ത്തിലുള്ള വീട്ടില്‍യവച്ചു കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്.

ഏഴുമാസം ഗര്‍ഭിണിയായ മുന്‍ കാമുകിയും മകനും അണ്ടര്‍ വുഡ് എന്ന അറിയപ്പെടാന്‍ ബാര്‍ബി ആഗ്രഹിച്ചില്ല. ഇതാണ് ഇരുവരേയും അവരുടെ വീട്ടില്‍ കയറി കൊലപ്പെടുത്തുവാന്‍ കാരണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ സമര്‍ത്ഥിച്ചു.

അണ്ടര്‍വുഡിന്‍റെ ബേബി ഷവറിന്‍റെ ദിവസമാണ് ഇരുവരേയും കാണാതായത്. പിന്നീട് ഡന്‍റന്‍ കൗണ്ടിയിലെ ഷാലൊ ഗ്രേവില്‍ ഇരുവരേയും മറവു ചെയ്തതായി കണ്ടെത്തുകയായിരുന്നു. ബാര്‍ബി കുറ്റം സമ്മതിക്കുകയും ചെയ്തു.

വധശിക്ഷ നടപ്പാക്കുന്നതിന് വിഷമിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിക്കുന്നതിന് മുമ്പ് ദൈവത്തിലുള്ള വിശ്വാസം പ്രഖ്യാപിക്കുകയും, പുറത്തു നിന്നിരുന്ന കുടുംബാംഗങ്ങളെ നോക്കുകയും ചെയ്തു.

വൈകീട്ട് 7.35ന് വിഷം കുത്തിവയ്ക്കുകയും 26 മിനിട്ടിനു ശേഷം മരണം സ്ഥിരീകരിക്കുകയും ചെയ്തു.

നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ സുപ്രീം കോടതിയും വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയത്.

Related posts

Leave a Comment