ജനിച്ചിട്ടു ദിവസങ്ങള്‍ മാത്രം! കോട്ടയം ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ പെണ്‍കുഞ്ഞ്; സംഭവം ഇന്ന് പുലര്‍ച്ചെ…

കോ​ട്ട​യം: നഗരത്തിലെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അമ്മത്തൊ​ട്ടി​ലി​ൽ നി​ന്നു ഒ​രു കു​ഞ്ഞിനെക്കൂ​ടി ല​ഭി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ​യാ​ണു തൊ​ട്ടി​ലി​ൽ നി​ന്നും പെ​ണ്‍​കു​ഞ്ഞി​നെ കി​ട്ടി​യ​ത്. ജ​നി​ച്ചി​ട്ടു ദി​വ​സ​ങ്ങ​ൾ മാ​ത്രം പ്രാ​യ​മു​ള്ള കു​ട്ടി​യെ ഐ​സി​യു​വി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. കു​ഞ്ഞി​നെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം ചൈ​ൽ​ഡ് ലൈ​നു കൈ​മാ​റു​മെ​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അറിയിച്ചു.

സം​ഭ​വ​മ​റി​ഞ്ഞു ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നു. ഏ​റെ നാ​ളു​ക​ൾ​ക്കു​ശേ​ഷ​മാ​ണു ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ അമ്മത്തൊ​ട്ടി​ലി​ൽ നി​ന്നും കുഞ്ഞിനെ ലഭിക്കുന്നത്.

Related posts