വീട് ആക്രമിച്ചു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവം;പ്രതികളില്‍ നിന്നു കണ്ടെത്തിയത് തോക്കുള്‍പ്പെടെയുള്ള മാരകായുധങ്ങള്‍

അ​മ്പ​ല​പ്പു​ഴ: വി​വാ​ഹ​ത്തി​ന് സ​മ്മ​തി​ക്കാ​ത്ത​തി​നാ​ൽ പെ​ൺ​കു​ട്ടി അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വീ​ട് ആ​ക്ര​മി​ച്ചു പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​യ സം​ഘ​ത്തെ കീ​ഴ്പെ​ടു​ത്തി​യ​പ്പോ​ൾ കി​ട്ടി​യ​ത് തോ​ക്കു​ൾ​പ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ൾ.

വ്യാ​ഴാ​ഴ്ച രാ​ത്രി 8.30 ഓ​ടേ പ​റ​വൂ​ർ ശാ​സ്താ​ങ്ക​ലി​ൽ ഷി​ബു​വി​ന്‍റെ വീ​ടി​നു​നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. വീ​ട് അ​ക്ര​മി​ച്ച് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച മൂ​ന്നം​ഗ​സം​ഘ​ത്തെ തോ​ക്കു​ൾ​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി പു​ന്ന​പ്ര പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.


ആ​ല​പ്പു​ഴ ഇ​ന്ദി​രാ ജ​ങ്ഷ​നി​ൽ ബ്ലോ​ക്ക് ന​മ്പ​ർ 120 ൽ ​അ​ക്ഷ​യ​കു​മാ​ർ(25), ചാ​ത്ത​നാ​ട് വൈ​ക്ക​ത്തു​കാ​ര​ൻ വീ​ട്ടി​ൽ രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​ൻ(30), സ​നാ​ത​നം വാ​ർ​ഡി​ൽ ആ​ല​പ്പാ​ട് വീ​ട്ടി​ൽ അ​നൂ​പ് മാ​ത്യു(30) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ഷി​ബു​വി​ൻ്റെ മ​ക​ളും അ​ക്ഷ​യ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​യാ​ൾ വി​വാ​ഹി​ത​നും ഭാ​ര്യ​യും കു​ട്ടി​ക​ളും ഉ​ള്ള​തി​നാ​ൽ ഷി​ബു മ​ക​ളെ വി​വാ​ഹം ചെ​യ്തു​കൊ​ടു​ക്കാ​ൻ ത​യ്യാ​റാ​യി​ല്ല.

തു​ട​ർ​ന്നാ​ണ് വീ​ട് അ​ക്ര​മി​ച്ച് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സം​ഘം എ​ത്തി​യ​ത്. വ​ടി​വാ​ളും ക​ത്തി​ക​ളും തോ​ക്കു​മാ​യെ​ത്തി​യ സം​ഘം ഷി​ബു​വി​നെ അ​ക്ര​മി​ച്ചു.

ത​ട​യാ​നെ​ത്തി​യ ഷി​ബു​വി​ൻ്റെ പി​തൃ​സ​ഹോ​ദ​ര​നെ​യും അ​ക്ര​മി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​രാ​ണ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്.

എ​സ്ഐ അ​ബ്ദു​ൽ റ​ഹി​മി​ൻ്റെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്ഐ​മാ​രാ​യ സി​ദ്ധി​ഖ്, ഗി​രീ​ഷ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ജീ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജോ​ണി, ച​ര​ൺ, ഹോം ​ഗാ​ർ​ഡ് ചാ​ണ്ടി എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും സം​ഘം ഇ​വ​രെ​യും അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

 

Related posts

Leave a Comment