എട്ടിന്‍റെ പണിക്ക് പത്തിന്‍റെ കൂലി..!  55  യാ​ത്ര​ക്കാ​രെ ക​യ​റ്റാ​ന്‍ മ​റ​ന്ന് ഗോ ​ഫ​സ്റ്റ് എ​യ​ർ​ലൈ​ൻ​ ; യാത്രക്കാരെ കയറ്റാതെ പറന്നതിന് കിട്ടിയ പിഴ ഞെട്ടിക്കുന്നത്


ബം​ഗ​ളൂ​രു: യാ​ത്ര​ക്കാ​രെ ക​യ​റ്റാ​ന്‍ മ​റ​ന്ന ഗോ ​ഫ​സ്റ്റ് എ​യ​ർ​ലൈ​ൻ​സി​ന് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി​ജി​സി​എ) 10 ല​ക്ഷം രൂ​പ പി​ഴ​യി​ട്ടു.

55 യാ​ത്ര​ക്കാ​രെ ക​യ​റ്റാ​തെ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് വി​മാ​നം പു​റ​പ്പെ​ട്ട​തി​നാ​ണ് ന​ട​പ​ടി. ജ​നു​വ​രി ഒ​ന്‍​പ​തി​ന് ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത 55 യാ​ത്ര​ക്കാ​ര്‍ വി​മാ​ന​ത്തി​ന്‍റെ അ​ടു​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന ബ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് വി​മാ​നം ടേ​ക്ക് ഓ​ഫ് ചെ​യ്ത് പോ​യ​ത്.

ജി 8 116 ​വി​മാ​ന​മാ​ണ് യാ​ത്ര​ക്കാ​രെ മ​റ​ന്ന് പ​റ​ന്നു​യ​ര്‍​ന്ന​ത്. പു​ല​ര്‍​ച്ചെ 6.30നു​ള്ള സ​ർ​വീ​സി​ന് ത​യാ​റാ​യി എ​ത്തി​യ യാ​ത്ര​ക്കാ​ര്‍​ക്ക് പി​ന്നീ​ട് മ​ണി​ക്കൂ​റു​ക​ള്‍ വൈ​കി​യാ​ണ് മ​റ്റ് വി​മാ​ന​ങ്ങ​ളി​ല്‍ സീ​റ്റ് നേ​ടാ​നാ​യ​ത്.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു വ്യോ​മ​യാ​ന മ​ന്ത്രി​യെ​യും പ്ര​ധാ​ന​മ​ന്ത്രി​യെ​യും ടാ​ഗ് ചെ​യ്ത് യാ​ത്ര​ക്കാ​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​ര്‍​ത്തി​യ​ത്.

യാ​ത്ര​ക്കാ​രെ​യും കാ​ര്‍​ഗോ​യും കൃ​ത്യ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ വി​മാ​ന​ക്ക​മ്പ​നി​യു​ടെ ഭാ​ഗ​ത്ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ഡി​ജി​സി​എ വി​ശ​ദ​മാ​ക്കി.

യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ല്‍ ക​യ​റ്റു​ന്ന​തി​നും ലി​സ്റ്റ് ചെ​യ്യു​ന്ന​തി​ലും വീ​ഴ്ച​യു​ണ്ടാ​യി. ശ​രി​യാ​യ രീ​തി​യി​ലു​ള്ള ആ​ശ​വി​നി​മ​യം ന​ട​ക്കാ​ത്ത​താ​ണ് ഇ​ത്ത​ര​മൊ​രു വീ​ഴ്ച​യ്ക്ക് കാ​ര​ണ​മാ​യ​ത്.

Related posts

Leave a Comment