നീ പൊന്നപ്പനല്ലെടാ തങ്കപ്പനാ ! ഭിത്തിയിലൂടെ അള്ളിപ്പിടിച്ചു കയറുന്ന സ്വര്‍ണമീന്‍; ഇത് സാധാരണ മീനല്ലയെന്ന് വീഡിയോ കണ്ടവര്‍ ഒന്നടങ്കം പറയുന്നു…

വെള്ളത്തില്‍ എടുത്തു ചാടുന്ന മീനുകളുടെ നിരവധി അഭ്യാസ പ്രകടനങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും തികച്ചും വ്യത്യസ്ഥമായ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു മീന്‍ ഭിത്തിയിലൂടെ മുകളിലേക്ക് കയറുന്ന വിഡിയോയാണ് ആളുകളെ അമ്പരപ്പിച്ചിരിക്കുന്നത്.

വെള്ളം ഒഴുകിവരുന്ന ഒരു ഭിത്തിയിലൂടെ എതിര്‍ ദിശയിലേക്ക് കയറുന്ന മീനിനെയാണ് ഈ വീഡിയോയില്‍ കാണാനാകുക. തീവ്ര ശ്രമത്തിനൊടുവില്‍ ഭിത്തിയിലൂടെ കയറി വിജയകരമായി മീന്‍ മുകളിലെത്തുന്നുണ്ട്.


ഈ മീന്‍ ഒരു ഡ്രാഗണ്‍ ആയി മാറുമെന്നാണ് വിഡിയോ കണ്ടവരുടെ കമന്റുകള്‍. എന്നാല്‍ ചിലരാകട്ടെ ഇത്ര ഭഗീരഥ പ്രയത്നത്തിന് ശേഷം മുകളിലെത്തിയ മീന്‍ എത്രമാത്രം നിരാശയിലായിരിക്കും എന്നാണ് ആശങ്കപ്പെടുന്നത്.

അതേസമയം ഇത് ആദ്യമായല്ല ഒരു മീന്‍ ഭിത്തിയില്‍ പിടിച്ച് കയറുന്നതെന്നാണ് കണ്ടെത്തല്‍. 2015ല്‍ സമാനമായ ഒരു സംഭവം ഉണ്ടായിട്ടുള്ളതായും ചിലര്‍ പറയുന്നു. എന്നാല്‍ ഈ രണ്ട് മീനുകളും ഒരേ ഗണത്തില്‍ പെട്ടതാണോ എന്ന് അറിയില്ല. എന്തായാലും മീന്‍ ആള് ചില്ലറക്കാരനല്ലെന്നാണ് എല്ലാവരുടെയും അഭിപ്രായം.

https://www.youtube.com/watch?v=1bMbMT5HIak&feature=emb_logo

Related posts

Leave a Comment