വീ​ണ്ടും റി​ക്കാ​ർ​ഡി​ട്ട് സ്വ​ർ​ണം;​പ​വ​ന് വി​ല 54,720 രൂ​പ; വ​രും ദി​വ​സ​ങ്ങ​ളി​ലും സ്വ​ര്‍​ണ​വി​ല​യി​ൽ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ


കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ൽ. ഇ​ന്ന് ഗ്രാ​മി​ന് 80 രൂ​പ​യും പ​വ​ന് 640 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 6840 രൂ​പ​യും പ​വ​ന് 54,720 രൂ​പ​യു​മാ​യി. ഏ​പ്രി​ല്‍ 19 ലെ ​ഗ്രാ​മി​ന് 6,815 രൂ​പ, പ​വ​ന് 54,520 രൂ​പ എ​ന്നീ വി​ല​യാ​ണ് ഇ​ന്ന് ഭേ​ദി​ക്ക​പ്പെ​ട്ട​ത്.

24 കാ​ര​റ്റി​ന്‍റെ ബാ​ങ്ക് നി​ര​ക്ക് കി​ലോ​ഗ്രാ​മി​ന് 76 ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ലാ​യി. രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 83.36 ആ​ണ്. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ഔ​ണ്‍​സി​ന് 2414 ഡോ​ള​റാ​യി. 18 കാ​ര​റ്റ് സ്വ​ര്‍​ണ​വി​ല 70 രൂ​പ ഗ്രാ​മി​ന് വ​ര്‍​ധി​ച്ച് 5700 രൂ​പ​യാ​യി. വെ​ള്ളി​യു​ടെ വി​ല ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷ​ത്തെ ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാ​ണ് ഇ​പ്പോ​ള്‍. 31.43 ഡോ​ള​റി​ലാ​ണ് വെ​ള്ളി​വി​ല.

റ​ഷ്യ-​യു​ക്രെ​യ്ന്‍ യു​ദ്ധ​വും, മ​ധ്യ ഏ​ഷ്യ സം​ഘ​ര്‍​ഷ​ങ്ങ​ളും ഇ​പ്പോ​ഴും അ​ന്ത​രീ​ക്ഷ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഭൗ​മ രാ​ഷ്ട്രീ​യ പി​രി​മു​റു​ക്ക​ങ്ങ​ള്‍ കാ​ര​ണം സ്വ​ര്‍​ണം സു​ര​ക്ഷി​ത നി​ക്ഷേ​പം ആ​യി​ട്ടാ​ണ് പ​ല​രും കാ​ണു​ന്ന​ത്. യു​എ​സ് നാ​ണ​യ​പ്പെ​രു​പ്പം താ​ഴോ​ട്ടു​ള്ള ആ​ക്കം കാ​ണി​ക്കു​ക​യും തൊ​ഴി​ല്‍ ഇ​ല്ലാ​യ്മ കൂ​ടു​ക​യും വേ​ത​നം കു​റ​യു​ക​യും ചെ​യ്ത​തും സ്വ​ർ​ണ​ത്തോ​ടു​ള്ള നി​ക്ഷേ​പ​ക​രു​ടെ പ്രി​യം ഏ​റു​ന്ന​തി​ന് കാ​ര​ണ​മാ​യി.

വ​രും ദി​വ​സ​ങ്ങ​ളി​ലും സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ലെ​ത്തു​മെ​ന്നാ​ണ് വി​പ​ണി ന​ല്‍​കു​ന്ന സൂ​ച​ന​യെ​ന്ന് ഓ​ള്‍ ഇ​ന്ത്യ ജെം ​ആ​ന്‍​ഡ് ജ്വ​ല്ല​റി ഡൊ​മ​സ്റ്റി​ക് കൗ​ണ്‍​സി​ല്‍ ദേ​ശീ​യ ഡ​യ​റ​ക്ട​ര്‍ എ​സ്. അ​ബ്ദു​ൾ നാ​സ​ര്‍ പ​റ​ഞ്ഞു.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment