സ്വ​ര്‍​ണ​വി​ല​യി​ല്‍ വീ​ണ്ടും ഇ​ടി​വ്; പ​വ​ന് 91,720 രൂ​പ; ഈ​യാ​ഴ്ച വ​ലി​യ മു​ന്നേ​റ്റ​വും വ​ലി​യ ഇ​ടി​വും

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വീ​ണ്ടും ഇ​ടി​വ്. ഇ​ന്ന് ഗ്രാ​മി​ന് 180 രൂ​പ​യും പ​വ​ന് 1,440 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 11,465 രൂ​പ​യും പ​വ​ന് 91,720 രൂ​പ​യു​മാ​യി. 18 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 150 രൂ​പ കു​റ​ഞ്ഞ് 9,430 രൂ​പ​യാ​യി. 14 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 115 രൂ​പ കു​റ​ഞ്ഞ് 7,345 രൂ​പ​യും 9 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 75 രൂ​പ കു​റ​ഞ്ഞ് 4,740 രൂ​പ​യു​മാ​ണ് വി​പ​ണി വി​ല.

ഈ​യാ​ഴ്ച സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ലി​യ മു​ന്നേ​റ്റ​വും വ​ലി​യ ഇ​ടി​വും കാ​ഴ്ച​വ​ച്ചു. ഗ്രാ​മി​ന് 11,790 വ​രെ പോ​യ സ്വ​ര്‍​ണ​വി​ല ഇ​ന്ന് കൂ​പ്പു​കു​ത്തി 11,465 ല്‍ ​എ​ത്തി. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ഒ​രു ഘ​ട്ട​ത്തി​ല്‍ ട്രോ​യ് ഔ​ണ്‍​സി​ന് 4,185 ഡോ​ള​ര്‍ വ​രെ പോ​യി​രു​ന്നു.

പി​ന്നീ​ട് വ​ലി​യ താ​ഴ്ച​യോ​ട് ട്രോ​യ് ഔ​ണ്‍​സി​ന് 4,028 ഡോ​ള​ര്‍ വ​രെ പോ​യ​തി​നു​ശേ​ഷം ഇ​പ്പോ​ള്‍ 4,083 ഡോ​ള​റി​ല്‍ നി​ല്‍​ക്കു​ന്നു. യു​എ​സ് പ​ലി​ശ നി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ മൂ​ലം സ്വ​ര്‍​ണ വി​ല നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ചു.

എ​ന്നി​രു​ന്നാ​ലും സാ​മ്പ​ത്തി​ക അ​നി​ശ്ചി​ത​ത്വ​ത്തി​ന്റെ പി​ന്തു​ണ അ​ടു​ത്ത ആ​ഴ്ച സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​ട്ട​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. യു​എ​സ് ഇ​ക്വി​റ്റി മാ​ര്‍​ക്ക​റ്റു​ക​ള്‍ ഇ​ന്ന​ലെ ആ​രം​ഭി​ച്ച ഇ​ടി​വ് തു​ട​ര്‍​ന്നു. ഇ​ന്ന് ഏ​ക​ദേ​ശം 1.5 ശ​ത​മാ​നം ഇ​ടി​ഞ്ഞു.

സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ലി​യ ചാ​ഞ്ചാ​ട്ടം തു​ട​രു​ക​യാ​ണെ​ന്നും, പ്ര​വ​ച​നാ​തീ​ത​മാ​യ മാ​ര്‍​ക്ക​റ്റ് ആ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്നും ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്. അ​ബ്ദു​ള്‍ നാ​സ​ര്‍ പ​റ​ഞ്ഞു.

  • സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment