ഗൂ​ഗി​ൾ പേ ​സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്‍റ് ആ​പ്പാ​യ ഗൂ​ഗി​ൾ പേ ​ചി​ല രാ​ജ്യ​ങ്ങ​ളി​ൽ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു. അ​മേ​രി​ക്ക​യ​ട​ക്കം രാ​ജ്യ​ങ്ങ​ളി​ൽ ഗൂ​ഗി​ൾ പേ​യു​ടെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ഗൂ​ഗി​ളി​ന്‍റെ തീ​രു​മാ​നം.

അ​മേ​രി​ക്ക​യി​ൽ ഗൂ​ഗി​ൾ വാ​ല​റ്റി​നാ​ണ് കൂ​ടു​ത​ൽ ഉ​പ​യോ​ക്താ​ക്ക​ളു​ള്ള​ത്. ഇ​താ​ണ് ഗൂ​ഗി​ൾ പേ ​സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ കാ​ര​ണം. ഗൂ​ഗി​ൾ വാ​ല​റ്റ് എ​ന്ന പു​തി​യ ആ​പ്പി​ലേ​ക്ക് മാ​റാ​നാ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ജൂ​ൺ നാ​ല് വ​രെ​യെ അ​മേ​രി​ക്ക​യി​ലെ ഗൂ​ഗി​ൾ പേ ​സേ​വ​നം ല​ഭ്യ​മാ​കു​ക​യു​ള്ളൂ. അ​തേ​സ​മ​യം ഇ​ന്ത്യ​യി​ലും സിം​ഗ​പ്പൂ​രി​ലും ഗൂ​ഗി​ൾ പേ ​നി​ല​വി​ലെ രീ​തി​യി​ൽ​ത​ന്നെ സേ​വ​നം തു​ട​രും.

Related posts

Leave a Comment