നാ​ട്ടു​കാ​രു​ടെ സം​ശ​യം ഒ​ടു​വി​ൽ സ​ത്യ​മാ​യി; ത​ങ്ക​മ​ണി​യു​ടെ മ​ര​ണം ശ്വാ​സം മു​ട്ടി; അ​സു​ഖ​ത്തെ​തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന വ​ഴി ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്ന​ത് സ​ഹോ​ദ​രി​യു​ടെ മ​ക​ൻ

 

തൃ​ശൂ​ർ: വ​യോ​ധി​ക​യുടെ മരണത്തിൽ നാട്ടുകാരുടെ സംശയം ഒടുവിൽ സത്യമായി. ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്നതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെ കേ​സി​ൽ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ ശ്രീ​കൃ​ഷ്ണ​പു​ര​ത്താ​ണ് സം​ഭ​വം. ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി ശ്യാം​ലാ​ൽ (34) ആ​ണ് പി​ടി​യി​ലാ​യ​ത്. ത​ങ്ക​മ​ണി (67) നെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്.

ബു​ധ​നാ​ഴ്ച​യാ​ണ് ത​ങ്ക​മ​ണി കൊ​ല്ല​പ്പെ​ട്ട​ത്. മാ​ന​സി​ക അ​സ്വാ​സ്ഥ്യ​മു​ള്ള ത​ങ്ക​മ​ണി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് മ​രി​ച്ച​ത്. ശ്വാ​സ​ത​ട​സ​മാ​യി​രു​ന്നു മ​ര​ണ​കാ​ര​ണം.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​രു​ടെ പാ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് മ​ര​ണം ശ്വാ​സം മു​ട്ടി​യാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്.

 ആ​ശു​പ​ത്രി​യി​ൽ പോ​കു​മ്പോ​ൾ വാ​ഹ​ന​ത്തി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ശ്യാം​ലാ​ലി​നെ ചോ​ദ്യം​ചെ​യ്ത​തോ​ടെ​യാ​ണ് പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​ത്. തോ‍​ർ​ത്ത് കൊ​ണ്ട് വാ​യും മൂ​ക്കും മൂ​ടി​ക്കെ​ട്ടി ശ്വാ​സം മു​ട്ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യാ​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment