ഇനി ചെറിയ ജോലികള്‍ക്കും പ്രതിഫലം ! ഗൂഗിള്‍ ടാസ്‌ക്‌മേറ്റ് ഇന്ത്യയിലും; ചെറിയ ജോലി വഴി പണമുണ്ടാക്കുന്നതിങ്ങനെ…

ഇന്റര്‍നെറ്റിലെ ചെറിയ ജോലികള്‍ക്ക് പ്രതിഫലം ലഭിക്കുകയാണെങ്കില്‍ അത് സുഖകരമായ ഒരു കാര്യമല്ലേ. ഇത്തരത്തില്‍ പണം സമ്പാദിക്കാനാവുന്ന ഗൂഗിള്‍ ടാസ്‌ക്‌സ് മേറ്റ് ഇന്ത്യയില്‍ പരീക്ഷിക്കുന്നുവെന്ന വാര്‍ത്താണ് ഇപ്പോള്‍ വരുന്നത്.

ചെറിയ ടാസ്‌കുകള്‍ ചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് പണം നേടാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വാണിജ്യ സ്ഥാപനങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ടാസ്‌കുകളാണ് ടാസ്‌ക് മേറ്റിലുണ്ടാവുക.

ഉദാഹരണത്തിന് ഒരു റസ്റ്ററന്റിന്റെ ചിത്രം പകര്‍ത്തുക, സര്‍വേയുടെ ഭാഗമായുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തിപരമായ ഉത്തരങ്ങള്‍ നല്‍കുക, ഇംഗ്ലീഷിലുള്ള വാചകങ്ങള്‍ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുക പോലുള്ള ടാസ്‌കുകളാണ് ആപ്പില്‍ ഉണ്ടാവുക.

മറ്റൊരു പ്രത്യേകത എന്നു പറഞ്ഞാല്‍ പ്രാദേശിക കറന്‍സിയിലാണ് പ്രതിഫലം നല്‍കുന്നത് എന്നതാണ്. നിലവില്‍ ബീറ്റാ പരീക്ഷണത്തിലിരിക്കുന്ന ടാസ്‌ക്‌സ് മേറ്റ് ആപ്പ് ഗൂഗിള്‍ പ്ലേയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെങ്കിലും റഫറല്‍ കോഡ് ഇല്ലാതെ ആര്‍ക്കും അത് ഉപയോഗിക്കാന്‍ സാധിക്കില്ല.

സമീപത്തുള്ള ടാസ്‌കുകള്‍ ചെയ്യുക, വരുമാനം നേടിത്തുടങ്ങുക, പണം കൈപ്പറ്റുക ഇത്രയുമാണ് ടാസ്‌ക്‌സ് മേറ്റ് ആപ്പില്‍ ചെയ്യേണ്ടത്. ഒരിടത്തിരുന്നും പുറത്ത് പോയും ചെയ്യേണ്ട ജോലികള്‍ ആപ്പിലുണ്ടാവും.

പൂര്‍ത്തിയായ ടാസ്‌കുകള്‍, ശരിയായി ചെയ്തവ, നിങ്ങളുടെ ലെവല്‍, പരിശോധനയിലുള്ള ടാസ്‌കുകള്‍ എന്നിവ ആപ്പില്‍ കാണാം. ഓരോ ടാസ്‌കിന്റേയും പ്രതിഫലമെത്രയെന്ന് കാണിച്ചിട്ടുണ്ടാവും.

പുറത്തുനിന്നുള്ള സ്ഥാപനങ്ങള്‍ നല്‍കുന്ന ടാസ്‌കുകളും ഗൂഗിള്‍ തന്നെ നേരിട്ട് നല്‍കുന്ന ടാസ്‌കുകളും ഇതിലുണ്ടാവും.

സ്ഥാപനങ്ങള്‍ക്ക് അതാത് മേഖലയില്‍ ആരംഭിക്കാനുള്ള സാധ്യത പരിശോധിക്കുന്നതിനും മറ്റുമുള്ള സര്‍വേയ്ക്കായി ഈ സേവനം പ്രയോജനപ്പെടുത്താം.

കടകളുടെയും കെട്ടിടങ്ങളുടേയും ചിത്രങ്ങള്‍ പകര്‍ത്തുന്നതിലൂടെ ഗൂഗിളിന് അതിന്റെ മാപ്പിംഗ് സേവനങ്ങള്‍ മെച്ചപ്പെടുത്താനും സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

Related posts

Leave a Comment