ഭി​ന്ന​ശേ​ഷി​ക്കാ​ര​നും പ​ക്ഷാ​ഘാ​തം ബാ​ധി​ച്ച് 15 വർഷം കിടപ്പിലും; ഭർത്താവിനെ കഴുത്തറുത്ത് കൊന്നത് താനെന്ന് ഭാര്യ; പോലീസിനോട് വൃദ്ധ പറഞ്ഞതിങ്ങനെ…


‘നെ​യ്യാ​റ്റി​ന്‍​ക​ര : ഭി​ന്ന​ശേ​ഷി​ക്കാ​ര​നും പ​ക്ഷാ​ഘാ​തം ബാ​ധി​ച്ച് കി​ട​പ്പു​രോ​ഗി​യു​മാ​യ വ​യോ​ധി​ക​ന്‍ വീ​ടി​നു​ള്ളി​ല്‍ ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച നി​ല​യി​ല്‍.

വീ​ടി​ന​പ്പു​റ​ത്തെ കു​ള​ത്തി​നു സ​മീ​പം ബോ​ധ​ര​ഹി​ത​യാ​യി കാ​ണ​പ്പെ​ട്ട ഭാ​ര്യ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൃ​ത്യം നി​ര്‍​വ​ഹി​ച്ച​ത് താ​നാ​ണെ​ന്ന് ഭാ​ര്യ മൊ​ഴി ന​ല്‍​കി​യ​താ​യി പോ​ലീ​സ്.

ആ​നാ​വൂ​ര്‍ ഒ​ലി​പ്പു​റം കാ​വു​വി​ള വീ​ട്ടി​ല്‍ ജ്ഞാ​ന​ദാ​സ് എ​ന്ന ഗോ​പി (74) യെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ നി​ല​ത്ത് ക​ഴു​ത്ത​റു​ത്ത നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. പി​താ​വി​ന് ആ​ഹാ​ര​വു​മാ​യി വീ​ട്ടി​ലെ​ത്തി​യ മ​ക​ന്‍ സു​നി​ല്‍​ദാ​സ് വി​വ​രം നാ​ട്ടു​കാ​രെ അ​റി​യി​ച്ചു.

ഇ​തി​നി​ട​യി​ല്‍ തൊ​ട്ട​പ്പു​റ​ത്തെ കു​ള​ത്തി​നു സ​മീ​പം ഗോ​പി​യു​ടെ ഭാ​ര്യ സു​മ​തി​യെ ബോ​ധ​ര​ഹി​ത​യാ​യും ക​ണ്ടെ​ത്തി. സു​മ​തി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

. പ​ക്ഷാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​മാ​യി ശ​യ്യാ​വ​ലം​ബി​യാ​യി​രു​ന്ന ഗോ​പി​യെ പ​രി​ച​രി​ച്ചി​രു​ന്ന​ത് ഭാ​ര്യ സു​മ​തി​യാ​ണ്. കു​ടും​ബ​വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ സ​മീ​പ​ത്തെ ഒ​റ്റ​മു​റി വീ​ട്ടി​ലാ​യി​രു​ന്നു ഗോ​പി​യും സു​മ​തി​യും ക​ഴി​ഞ്ഞ​ത്.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​റോ​ടാ​ണ് സു​മ​തി ആ​ദ്യം താ​ന്‍ ചെ​യ്ത കൃ​ത്യ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​തെ​ന്ന​റി​യു​ന്നു. പി​ന്നീ​ട് പോ​ലീ​സി​നോ​ട് അ​ക്കാ​ര്യം ആ​വ​ര്‍​ത്തി​ച്ചു.

കൊ​ല​പാ​ത​ക​ത്തി​നു ഉ​പ​യോ​ഗി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന ക​ത്തി വീ​ട്ടി​നു​ള്ളി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തു. പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ല്‍ സു​മ​തി ഇ​പ്പോ​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

സു​മ​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്താ​ലേ സം​ഭ​വ​ത്തെ കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ ചി​ത്രം ല​ഭി​ക്കൂ എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment