നീ വനിതാ മതിലിൽ പങ്കെടുക്കില്ലല്ലേ‍..!  യൂണിവേഴ്സിറ്റി കോളജിന് പിന്നാലെ ഗ​വൺമെന്‍റ് ആ​ർ​ട് കോ​ള​ജി​ലും എ​സ്എ​ഫ്ഐ ഭീ​ഷ​ണി; ശ​ബ്ദ​രേ​ഖ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് കോ​ള​ജി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ എ​സ്എ​ഫ്ഐ​യു​ടെ ഗു​ണ്ടാ​യി​സം. വി​ദ്യാ​ർ​ഥി​നി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്താ​യി. വ​നി​താ മ​തി​ലി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ളെ കോ​ള​ജി​ലെ യൂ​ണി​യ​ൻ ഓ​ഫീ​സ് മു​റി​യി​ൽ വി​ളി​ച്ച് വ​രു​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ശ​ബ്ദ​സ​ന്ദേ​ശ​മാ​ണ് പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ശ​ബ്ദ​രേ​ഖ സം​പ്രേ​ഷ​ണം ചെ​യ്തി​രി​ക്കു​ക​യാ​ണ്. ആ​ർ​ട്സ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ​ക്ക് മാ​ത്ര​മാ​ണ് യൂ​ണി​റ്റ് ഉ​ള്ള​ത്. മ​റ്റ് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ​ക്ക് യൂ​ണി​റ്റ് സ്ഥാ​പി​ക്കാ​ൻ എ​സ്എ​ഫ്ഐ അ​നു​വ​ദി​ക്കാ​റി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്നു.

പെ​ണ്‍​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ മാ​ന​സി​ക​മാ​യി എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ദ്രോ​ഹി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പൂ​ർ​വ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് വ്യ​ക്ത​മാ​ക്കി.

Related posts