തിരുവനന്തപുരം : കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ജയിലിൽ സുരക്ഷാവീഴ്ചയും ജീവനക്കാരുടെ ഭാഗത്തു നിന്ന് അലംഭാവവും വീഴ്ചയും ഉണ്ടായിട്ടുണ്ടെന്ന് ഉത്തരമേഖല ജയിൽ ഡിഐജി വി. ജയകുമാറിന്റെ കണ്ടെത്തൽ.
സംഭവദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അസി. സൂപ്രണ്ട് ഉൾപ്പെടെയുള്ള ജീവനക്കാരുടെ ഭാഗത്തു വീഴ്ചയുണ്ടായി.സംഭവത്തിൽ തടവുകാരുടെയോ ജീവനക്കാരുടെയോ സഹായം ലഭിച്ചില്ലെന്ന് ജയിൽ വകുപ്പിന്റെ അനേഷണ റിപ്പോർട്ട്. ജയിൽ ഡിഐജി തയാറാക്കിയ റിപ്പോർട്ട് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യക്ക് സമർപ്പിച്ചു.
ജയിലിൽ അക്രമസ ക്തനാകുന്ന ഗോവിന്ദച്ചാമിയോട് മറ്റു തടവുകാർ അകലം പാലിച്ചിരുന്നുവെന്നും അതിനാൽ രക്ഷപ്പെടാൻ മറ്റു തടവുകാർ സഹായിക്കാൻ സാധ്യത വളരെ കുറവാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ആയുധങ്ങളും സെല്ലിലും ജയിൽ വളപ്പിലും കണ്ടെത്തിയ തുണികളും എങ്ങനെ ഇയാൾ സംഘടിപ്പിച്ചുവെന്നു വ്യക്തമല്ല.
മറ്റു തടവുകാർ അലക്കാൻ ഇട്ട തുണികൾ അപഹരിച്ചതാകാനാണു സാധ്യതയെന്നാണു ഡിഐജിയുടെ റിപ്പോർട്ടിലെ ഉള്ളടക്കം. ഒ ക്കയ്യനായ ചാമിയുടെ ഒരു കൈയ്ക്ക് നല്ല ആരോഗ്യവും കരുത്തും ഉണ്ടെന്നും ചാമി രക്ഷപ്പെട്ടത് മറ്റാരുടെയും സഹായം കിട്ടിയിട്ടില്ലെന്നുമാണ് ജയിൽ ഡിഐജിയുടെ കണ്ടെത്തൽ.
അതേസമയം ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിനു പിന്നിൽ മറ്റാരുടെയൊക്കെയോ സഹായം കിട്ടിയിട്ടുണ്ടെന്നാണു സൗമ്യയുടെ മാതാവ് സുമതി ആരോപിച്ചത്.