അ​ഞ്ചു ത​ല​മു​റ​യു​ടെ മു​ത്ത​ശി യാ​ത്ര​യാ​യി; നൂ​റ്റി​യേ​ഴാം  വ​യ​സി​ൽ വി​ട​വാ​ങ്ങു​മ്പോ​ൾ ഇ​ള​മു​റ​ക്കാ​ര​ന് പ്രാ​യം 10 മാ​സം

 മ​ക്ക​ളും മ​രു​മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളു​മാ​യി 178 പേ​ർ അ​ട​ങ്ങു​ന്ന വ​ലി​യൊ​രു​കു​ടും​ബ​ത്തി​ന്‍റെ മു​ത്ത​ശി വി​ട​വാ​ങ്ങി.ചേ​ല​ച്ചു​വ​ട് ക​ത്തി​പ്പാ​റ​ത്ത​ടം ചാ​ഞ്ഞ​വെ​ട്ടി​ക്ക​ൽ പ​രേ​ത​നാ​യ കു​ഞ്ഞ​ൻ​ക​ണ്ട​യു​ടെ ഭാ​ര്യ ദേ​വ​കി​യ​മ്മ (107) ആ​ണ് വി​ട​വാ​ങ്ങി​യ​ത്. അ​ഞ്ചു ത​ല​മു​റ​യു​ടെ മു​ത്ത​ശി​യാ​ണ് ദേ​വ​കി​യ​മ്മ. അ​ഞ്ചാം ത​ല​മു​റ​യി​ലെ ഇ​ള​മു​റ​ക്കാ​ര​ൻ ധു​വി​ന്‌ പ്രാ​യം 10 മാ​സം.

അ​ഞ്ചു​മാ​സം മു​ൻ​പു​വ​രെ യാ​തൊ​രു രോ​ഗ​വും ഈ ​അ​മ്മ​യെ അ​ല​ട്ടി​യി​രു​ന്നി​ല്ല. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഭ​ർ​ത്താ​വി​​ന്‍റെ കൈ​പി​ടി​ച്ച് ഹൈ​റേ​ഞ്ചി​ലെ ഉ​പ്പു​തോ​ട്ടി​ലെ​ത്തി​യ​താ​ണ് ദേ​വ​കി​യ​മ്മ.

23 വ​ർ​ഷം മു​ൻ​പ് ഭ​ർ​ത്താ​വ് മ​രി​ച്ചു. പി​ന്നെ ഇ​ള​യ മ​ക​ൻ ക്രൂ​ഷി​നോ​ടൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. കൊ​ന്ന​ത്ത​ടി വ​ര​കി​ൽ കു​ടും​ബാം​ഗ​മാ​ണ്. നൂ​റാംപി​റ​ന്നാ​ൾ മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളു​മൊ​ക്കെ​യെ​ത്തി ആ​ഘോ​ഷ​മാ​ക്കി​യി​രു​ന്നു.

നാ​ലു മ​ക്ക​ളും അ​ഞ്ചു മ​രു​മ​ക്ക​ളും നേ​ര​ത്തേ മ​രി​ച്ച​തു മാ​ത്ര​മാ​യി​രു​ന്നു ദുഃഖം. കേ​ര​ള​ത്തി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു വ​ന്ന​തി​നു​ശേ​ഷം വോ​ട്ടു​ക​ൾ കൃ​ത്യ​മാ​യി ചെ​യ്യു​മാ​യി​രു​ന്നു.

Related posts

Leave a Comment