ആ​വേ​ശ​പ്പോ​രി​നൊ​ടു​വി​ൽ യു​എ​സ് ഓ​പ്പ​ണ്‍ ഡൊ​മി​നി​ക് തീ​മി​ന്

 

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ലെ ക​ലാ​ശ പോ​രാ​ട്ട​ത്തി​ൽ ടൈ​ബ്രേ​ക്ക​റി​ലൂ​ടെ കി​രീ​ട​മു​യ​ർ​ത്തി ഓ​സ്ട്രി​യ​ൻ താ​രം ഡൊ​മി​നി​ക് തീം. ​തീ​മി​ന്‍റെ ആ​ദ്യ ഗ്രാ​ന്‍റ്സ്ലാം കി​രീ​ട​മാ​ണി​ത്.

അ​ഞ്ച് സെ​റ്റ് നീ​ണ്ട മ​ത്സ​ര​ത്തി​ൽ ജ​ർ​മ​നി​യു​ടെ അ​ല​ക്സാ​ണ്ട​ർ സ​വ​റേ​വി​നോ​ട് ആ​ദ്യ ര​ണ്ട് സെ​റ്റ് പ​രാ​ജ​യ​പ്പെ​ട്ട ശേ​ഷ​മാ​ണ് ഡൊ​മി​നി​ക് തീം ​തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​ത്.

71 വ​ർ​ഷ​ത്തി​ന് ശേ​ഷം ഫൈ​ന​ലി​ൽ ആ​ദ്യ ര​ണ്ടു സെ​റ്റു​ക​ൾ കൈ​വി​ട്ട ശേ​ഷം തി​രി​ച്ചു​വ​ന്ന് യു​എ​സ് ഓ​പ്പ​ണ്‍ കി​രീ​ടം നേ​ടു​ന്ന ആ​ദ്യ വ്യ​ക്തി​യാ​യി ഡൊ​മി​നി​ക് തീം ​മാ​റു​ക​യും ചെ​യ്തു. സ്കോ​ർ 2-6, 4-6, 6-4, 6-3, 7-6

പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ ആ​റു വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് പു​തി​യൊ​രു ഗ്രാ​ന്‍റ്സ്ലാം ചാ​ന്പ്യ​നു​ണ്ടാ​വു​ന്ന​ത്. 23-കാ​ര​നാ​യ സ​വ​റേ​വി​ന്‍റെ ക​രി​യ​റി​ലെ ആ​ദ്യ​ത്തെ പ്ര​ധാ​ന ഫൈ​ന​ലാ​യി​രു​ന്നു. 27-കാ​ര​നാ​യ തീം ​നേ​ര​ത്തേ നാ​ല് ത​വ​ണ ഫൈ​ന​ലി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment