കാ​ക​ൻ മ​നു വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​ അപ്പാപ്പൻ പത്രോസ് ജയിലിൽ നിന്നിറങ്ങി; പുറത്തെത്തിയപ്പോൾ വീണ്ടും അറസ്റ്റു ചെയ്തു; ഇങ്ങനെ ചെയ്യാനുള്ള കാരണം ഞെട്ടിക്കുന്നത്…


അ​ന്പ​ല​പ്പു​ഴ: 2019 ലെ ​കാ​ക​ൻ മ​നു വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ അ​പ്പാ​പ്പ​ൻ പ​ത്രോ​സ് എ​ന്ന് വി​ളി​ക്കു​ന്ന പ​ത്രോ​സ് ജോ​ണ്‍ (31)നെ​യാ​ണ് ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം പു​ന്ന​പ്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​യാ​ൾ ക​ഞ്ചാ​വ് കേ​സി​ൽ മൂ​ന്നു മാ​സ കാ​ല​ത്തെ ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കി ജ​യി​ൽ​മോ​ചി​ത​നാ​യ ഉ​ട​നെ ആ​ല​പ്പു​ഴ ജി​ല്ലാ ജ​യി​ൽ പ​രി​സ​ര​ത്തു വെ​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് അ​യ​ക്കും. ഇ​തി​ന് മു​ന്പ് ര​ണ്ടു ത​വ​ണ കാ​പ്പാ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ന് അ​യ​ച്ചി​ട്ടു​ള്ള ആ​ളാ​ണ് പ​ത്രോ​സ്. അ​തി​നു​ശേ​ഷ​വും നി​ര​ന്ത​രം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾപ്പെ​ടു​ക​യാ​യി​രു​ന്നു.

കാ​ക​ൻ മ​നു വ​ധ​ക്കേ​സി​നു​ശേ​ഷ​വും അ​തി​ലെ സാ​ക്ഷി​യെ ആ​ക്ര​മി​ച്ച​തി​ലേ​ക്കും മ​റ്റൊ​രാ​ളെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലും പ്ര​തി​യാ​യി ജ​യി​ലി​ൽ ക​ഴി​യ​വേ​യാ​ണ് ക​ഞ്ചാ​വ് കേ​സി​ൽ ഇ​യാ​ളെ ശി​ക്ഷി​ക്കു​ന്ന​ത്.

പു​ന്ന​പ്ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ലൈ​സാ​ദ് മു​ഹ​മ്മ​ദ്, എ​സ് ഐ ​മാ​രാ​യ ബി​ജു, നാ​രാ​യ​ണ​ൻ ഉ​ണ്ണി, സി​പി​ഒമാ​രാ​യ സ​തീ​ഷ്, ബി​പി​ൻ, ഹാ​രി​സ്, ച​ര​ണ്‍ ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ജ​യി​ലി​ൽ നി​ന്ന് ഇ​റ​ങ്ങി​യാ​ൽ കൂ​ട്ടു​കാ​രോ​ടൊ​പ്പം ഒ​ളി താ​വ​ള​ത്തി​ലേ​ക്ക് മാ​റാ​നാ​യി സാ​ധ്യ​ത​യു​ണ്ടെ​ന്ന് ര​ഹ​സ്യ വി​വ​രം കി​ട്ടി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ല​പ്പു​ഴ ജി​ല്ലാ ജ​യി​ലി​നു സ​മീ​പം രാ​വി​ലെ മു​ത​ൽ ത​ന്നെ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​രു​ന്നു.

ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി അ​വി​ടെ നി​ന്നും ര​ക്ഷ​പ്പെ​ടു​ന്ന​ത് മു​ന്പ് പെ​ട്ടെ​ന്ന് ത​ന്നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment