ടി ​വി പു​ര​ത്ത് സ്വ​കാ​ര്യ പ​ണ​മി​ട​പാ​ടു സ്ഥാ​പ​നം പൂ​ട്ടി; ഉ​ട​മ കു​ടും​ബ സ​മേ​തം മുങ്ങിയത് രണ്ടു കോടിയുമായി


ടി ​വി പു​രം: ടി ​വി പു​ര​ത്ത് സ്വ​കാ​ര്യ പ​ണ​മി​ട​പാ​ടു സ്ഥാ​പ​നം പൂ​ട്ടി ഉ​ട​മ കു​ടും​ബ സ​മേ​തം ക​ട​ന്നു ക​ള​ഞ്ഞ​ത് കോ​ടിക്ക​ണ​ക്കി​നു രൂ​പ​യു​മാ​യി​ട്ടാ​ണെ​ന്ന് പ​രാ​തി.

ടി ​വി പു​ര​ത്തെ എ​സ് എ​ൻ ഫി​നാ​ൻ​സ് ഉ​ട​മ സ​ഹ​ദേ​വ​നാ​ണ് നി​ക്ഷേ​പ​ക​രെ ക​ബ​ളി​പ്പി​ച്ച് മു​ങ്ങി​യ​ത്.ഇ​ന്ന​ലെ പ​ണ​വും സ്വ​ർ​ണ​വും ന​ഷ്ട​പ്പെ​ട്ട 55 ഇ​ട​പാ​ടു​കാ​രാ​ണ് പ​രാ​തി​യു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്.

ഇ​വ​ർ​ക്ക് ര​ണ്ടു കോ​ടി രൂ​പ​യി​ല​ധി​കം ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് ആ​രോ​പ​ണം.ര​ണ്ടു പ​വ​ൻ മു​ത​ൽ 12 ല​ക്ഷം രൂ​പ വ​രെ ന​ഷ്ട​പ്പ​ട്ട​വ​ർ പ​രാ​തി​ക്കാ​രി​ലു​ണ്ട്.

പ​ണ​വും സ്വ​ർ​ണ​വും ന​ഷ്ട​മാ​യ​വ​ർ തു​ട​ർ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ ടി ​വി പു​ര​ത്ത് യോ​ഗം ചേ​ർ​ന്നു.നി​ക്ഷേ​പ​ക​രെ പ​റ്റി​ച്ച് കോ​ടി​ക​ളു​മാ​യി മു​ങ്ങി​യ ഫൈ​നാ​ൻ​സ് ഉ​ട​മ​യെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഐ​വൈ​എ​ഫ് ടി.​വി പു​രം മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ള​ളി​പ്ര​ത്തു​ശേരി സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

സ​ഹ​ദേ​വ​ന്‍റെ പ​ള​ളി​പ്ര​ത്തു​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ഇ​ട​പാ​ടു​ക​ളെ​ക്കുറി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക, ക​ബ​ളി​പ്പി​ച്ച​തി​ന്‍റെ പേ​രി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത തൈ​മു​റി അ​ശോ​ക​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യാ​യ ഫൈ​നാ​ൻ​സ് ഉ​ട​മ സ​ഹ​ദേ​വ​നെ അ​റ​സ്റ്റു ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് എ​ഐ​വൈ​എ​ഫ് പ​ള്ളി​പ്പു​റ​ത്തു​ശേ​രി ബാ​ങ്കി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി​യ​ത്.

ബാ​ങ്കി​നു മു​ന്നി​ൽ ന​ട​ന്ന സ​മ​ര പ​രി​പാ​ടി സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗം അം​ഗം പി. ​പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഐ​വൈ​എ​ഫ് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് അ​മ​ൽ കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

Leave a Comment