ഗു​രു​വാ​യൂ​ർ ക്ഷേ​ത്രോ​ത്സ​വത്തിന് നാളെ കൊടിയേറ്റം; ആനയില്ലാ കാലത്തെ അനുസ്മരിച്ച് നാളെ ആ​ന​യി​ല്ലാ ശീ​വേ​ലി 

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്രോ​ത്സ​വ​ത്തി​ന് നാ​ളെ കൊ​ടി​യേ​റും. ഇ​നി ഗു​രു​പ​വ​ന​പു​രി ഉ​ത്സ​വ ല​ഹ​രി​യി​ലാ​വും.​ആ​ന​യി​ല്ലാ കാ​ല​ത്തെ അ​നു​സ്മ​രി​ച്ച് വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം ന​ട​ക്കാ​റു​ള്ള ആ​ന​യി​ല്ലാ ശീ​വേ​ലി​യും ആ​ന​യോ​ട്ട​വും നാ​ളെ ന​ട​ക്കും.

​രാ​വി​ലെ ഏ​ഴി​നാ​ണ് ആ​ന​യി​ല്ലാ ശീ​വേ​ലി.​ശാ​ന്തി​യേ​റ്റ കീ​ഴ്ശാ​ന്തി ന​ന്പൂ​തി​രി ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ തി​ട​ന്പ് മാ​റോ​ട് ചേ​ർ​ത്ത് വ​ച്ച് കു​ത്തു​വി​ള​ക്കി​ന്‍റെ​യും വാ​ദ്യ​ത്തി​ന്‍റെയും അ​ക​ന്പ​ടി​യി​ൽ ന​ട​ന്ന് ശീ​വേ​ലി പ്ര​ദ​ക്ഷി​ണം പൂ​ർ​ത്തി​യാ​ക്കും. ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​നാ​ണ് പ്ര​സി​ദ്ധ​മാ​യ ആ​ന​യോ​ട്ടം.​ആ​ന​യോ​ട്ട​ത്തി​ന് ശേ​ഷം ക്ഷേ​ത്ര​ത്തി​ന്‍റെ വ​ട​ക്കേ​ഭാ​ഗ​ത്ത് ആ​ന​യോ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്ത ആ​ന​ക​ളെ അ​ണി നി​ര​ത്തി ആ​ന​യൂ​ട്ട് ന​ൽ​കും.

രാ​ത്രി 7.30ന് ​ക്ഷേ​ത്രം ഉൗ​രാ​ള​ൻ മ​ല്ലി​ശേരി പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ട് ക്ഷേ​ത്രം ത​ന്ത്രി​ക്ക് കൂ​റ​യും,പ​വി​ത്ര​വും ന​ൽ​കി ആ​ചാ​ര്യ​വ​ര​ണം ന​ട​ത്തും. തു​ട​ർ​ന്ന് മു​ള​യ​റ​യി​ൽ ധാ​ന്യ​ങ്ങ​ൾ വി​ത​ച്ച് മു​ള​യി​ടും.​സ​പ്ത​വ​ർ​ണ​കൊ​ടി​ക്കൂ​റ​യി​ലേ​ക്ക് ദേ​വ​ചൈ​ത​ന്യം സ​ന്നി​വേ​ശി​പ്പി​ച്ച​തി​നു​ശേ​ഷം ക്ഷേ​ത്രം ത​ന്ത്രി കൊ​ടി​യേ​റ്റം ന​ട​ത്തും.​

ഉ​ത്സ​വ ദി​വ​സ​ങ്ങ​ളി​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന മു​ഴു​വ​ൻ ഭ​ക്ത ജ​ന​ങ്ങ​ൾ​ക്ക് രാ​വി​ലെ ഭ​ഗ​വ​ത് പ്ര​സാ​ദ​മാ​യി ക​ഞ്ഞി​യും പു​ഴു​ക്കും ന​ൽ​കും. ദി​വ​സ​വും കാ​ഴ്ച​ശീ​വേ​ലി​ക്ക് പ്ര​മു​ഖ​രു​ടെ മേ​ളം അ​ക​ന്പ​ടി​യാ​വും.​രാ​ത്രി​യി​ൽ ശ്രീ​ഭൂ​ത​ബ​ലി​ക്ക് ഗു​രു​വാ​യൂ​ര​പ്പ​നെ വ​ട​ക്കേ​ന​ട​യി​ൽ എ​ഴു​ന്ന​ള്ളി​ച്ച് വ​യ്ക്കും.​പ​ഴു​ക്കാ​മ​ണ്ഡ​പ​ത്തി​ൽ എ​ഴു​ന്ന​ള്ളി​ച്ച് വ​യ്ക്കു​ന്ന ഗു​രു​വാ​യൂ​ര​പ്പ​ന് മു​ന്പി​ൽ താ​യ​ന്പ​ക അ​വ​ത​രി​പ്പി​ക്കാ​ൻ തു​ട​ക്ക​ക്കാ​ർ മു​ത​ൽ പ്ര​ഗ​ത്ഭ​ർ വ​രെ അ​ണി​നി​ര​ക്കും.

മേ​ൽ​പ്പ​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​വി​ധ്യ​മു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നാ​ളെ മു​ത​ൽ തു​ട​ക്ക​മാ​വും.​നാ​ളെ രാ​ത്രി ഒ​ന്പ​തി​ന് ക​ലാ​മ​ണ്ഡ​ലം ഗോ​പി​യാ​ശാ​ൻ അ​ര​ങ്ങി​ലെ​ത്തു​ന്ന പി.​എ​സ്.​വി.​നാ​ട്യ സം​ഘ​ത്തി​ന്‍റെ ക​ഥ​ക​ളി​യോ​ടെ​യാ​ണ് ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക.​തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ഗ​ത്ഭ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് അ​ര​ങ്ങേ​റു​ക.25​ന് പ​ള്ളി​വേ​ട്ട​യും 26ന് ​ആ​റാ​ട്ടോ​ടെ ഉ​ത്സ​വ​ത്തി​ന് സ​മാ​പ​ന​വു​മാ​കും.

Related posts