പ്രശസ്ത നടിമാരും മോഡലുകളും ഉള്‍പ്പെടെ എണ്‍പതോളം പേരുടെ പരാതി! ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈന് 23 വര്‍ഷം തടവ്

ന്യൂ​യോ​ർ​ക്ക്: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്നു കോ​ട​തി ക​ണ്ടെ​ത്തി​യ ഹോ​ളി​വു​ഡ് ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് ഹാ​ർ​വി വെ​യ്ൻ​സ്റ്റൈ​ന് 23 വ​ർ​ഷം ത​ട​വ്.

ന്യൂ​യോ​ർ​ക്ക് സു​പ്രീം കോ​ട​തി​യാ​ണ് വെ​യ്ൻ​സ്റ്റീ​ൻ ര​ണ്ടു കേ​സു​ക​ളി​ൽ ശി​ക്ഷ വി​ധി​ച്ച​ത്. വെ​യ്ൻ​സ്റ്റീ​ൻ ലൈം​ഗി​ക കു​റ്റ​കൃ​ത്യ​വും ബ​ലാ​ത്സം​ഗ​വും ന​ട​ത്തി​യെ​ന്നാ​ണു കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ൽ.

അ​തി​ക്രൂ​ര​മാ​യ ലൈം​ഗി​ക പീ​ഡ​നം ന​ട​ത്തി​യെ​ന്ന കു​റ്റം കോ​ട​തി ത​ള്ളി.

വെ​യ്ൻ​സ്റ്റീ​നെ​തി​രെ ഉ​യ​ർ​ന്ന അ​ഞ്ചു ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ളാ​ണ് കോ​ട​തി പ​രി​ശോ​ധി​ച്ച​ത്.

ഇ​തി​ൽ പ്രൊ​ഡ​ക്ഷ​ൻ അ​സി​സ്റ്റ​ന്‍റ് മി​മി ഹ​ലെ​യി ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ലും പേ​രു വെ​ളി​പ്പെ​ടു​ത്താ​ത്ത മ​റ്റൊ​രു സ്ത്രീ ​പീ​ഡി​പ്പി​ക്ക​പ്പെ​ട്ട കേ​സി​ലു​മാ​ണ് വെ​യ്ൻ​സ്റ്റീ​ൻ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്.

വി​ചാ​ര​ണ​യ്ക്കി​ടെ ആ​റു സ്ത്രീ​ക​ൾ അ​വ​രെ ഹാ​ർ​വി വെ​യ്ൻ​സ്റ്റീ​ൻ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി സാ​ക്ഷി​പ്പെ​ടു​ത്തി.

ആ​ഞ്ജ​ലീ​ന ജോ​ളി​യും ഗി​ന​ത്ത് പാ​ൾ​ട്രൊ​യും ഉ​ൾ​പ്പെ​ടെ ഹോ​ളി​വു​ഡി​ലെ പ്ര​ശ​സ്ത ന​ടി​മാ​രും മോ​ഡ​ലു​ക​ളും ഉ​ൾ​പ്പെ​ടെ എ​ണ്‍​പ​തോ​ളം പേ​രാ​ണ് വെ​യ്ൻ​സ്റ്റീ​നെ​തി​രെ ലൈം​ഗി​ക ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഹോ​ളി​വു​ഡി​ലെ കാ​സ്റ്റിം​ഗ് കൗ​ച്ച് തു​റ​ന്നു കാ​ട്ടു​ന്ന​താ​യി​രു​ന്നു ഈ ​ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം. പി​ന്നീ​ട് മ​റ്റു നി​ര​വ​ധി ന​ടി​മാ​രും വെ​യ്ൻ​സ്റ്റീ​ന്‍റെ അ​തി​ക്ര​മ​ങ്ങ​ൾ തു​റ​ന്നു​പ​റ​ഞ്ഞിരുന്നു.

2017 ഒ​ക്ടോ​ബ​റി​ൽ ന്യൂ​യോ​ർ​ക്ക് ടൈം​സും ന്യൂ​യോ​ർ​ക്ക​റു​മാ​ണ് മി​റാ​മാ​ക്സ് സ്റ്റു​ഡി​യോ​യു​ടെ സ്ഥാ​പ​ക​നാ​യ വെ​യ്ൻ​സ്റ്റീ​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​ന്ന​ത്. ഇ​തി​നു​പി​ന്നാ​ലെ​യാ​ണു സ്ത്രീ​ക​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ണ്ടാ​യ​ത്.

Related posts

Leave a Comment