ആ റൂട്ടുമാപ്പില്‍ ചില പിശകുകള്‍ ഉണ്ട്! ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തിയ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് പരിഷ്‌കരിച്ചു; ഈ റൂട്ടില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ അറിയിക്കണമെന്ന് അധികൃതര്‍

പ​ത്ത​നം​തി​ട്ട: ഇ​റ്റ​ലി​യി​ല്‍ നി​ന്ന് റാ​ന്നി​യി​ലെ​ത്തി​യ കു​ടും​ബം സ​ഞ്ച​രി​ച്ച റൂ​ട്ട് മാ​പ്പ് ജി​ല്ലാ ഭ​ര​ണ​കൂ​ടം പ​രി​ഷ്ക​രി​ച്ചു. നേ​ര​ത്തെ പു​റ​ത്തി​റ​ക്കി​യ റൂ​ട്ടു​മാ​പ്പി​ൽ ചി​ല പി​ശ​കു​ക​ൾ വ​ന്ന​തി​നാ​ലാ​ണ് പു​തു​ക്കി​യ റൂ​ട്ട് മാ​പ്പ് പു​റ​ത്തി​റ​ക്കി​യ​ത്.

ജി​ല്ല​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​ദ്യ അ​ഞ്ചു പേ​ര്‍ സ​ഞ്ച​രി​ച്ച തീ​യ​തി​യും സ്ഥ​ല​ങ്ങ​ളും കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചൊ​വ്വാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ടു പേ​ര്‍ സ​ഞ്ച​രി​ച്ച തീ​യ​തി​യും സ്ഥ​ല​ങ്ങ​ളു​മാ​ണ് റൂ​ട്ട് മാ​പ്പി​ലു​ള്ള​ത്.

ഈ ​റൂ​ട്ടി​ല്‍ യാ​ത്ര ചെ​യ്തി​ട്ടു​ള്ള​വ​ര്‍ വി​വ​രം പ​ത്ത​നം​തി​ട്ട ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ക്ക​ണം.

ഫെ​ബ്രു​വ​രി 29നു ​നെ​ടു​മ്പാ​ശേ​രി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ റാ​ന്നി ഐ​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നം​ഗ കു​ടും​ബ​ത്തി​ൽ മാ​താ​പി​താ​ക്ക​ളും മ​ക​നു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

നാ​ലു വ​ർ​ഷ​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്കു​വ​ന്ന ഈ ​കു​ടും​ബ​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ച​ത് അ​വ​രു​ടെ മ​ക​ളും മ​രു​മ​ക​നും അ​വ​രു​ടെ നാ​ലു​വ​യ​സു​ള്ള കു ​ട്ടി​യു​മാ​ണ്.

ഫെ​ബ്രു​വ​രി 29

മ​രു​മ​ക​ൻ ഓ​ടി​ച്ച കാ​റി​ൽ നെ​ടു​ന്പാ​ശേ​രി​യി​ൽ​നി​ന്നു റാ​ന്നി​യി​ലേ​ക്ക് തി​രി​ച്ച സം​ഘം 29നു ​രാ​വി​ലെ 10.30നും 11.30​നും ഇ​ട​യി​ൽ കൂ​ത്താ​ട്ടു​കു​ളം – മൂ​വാ റ്റു​പു​ഴ റോ​ഡ​രി​കി​ൽ ഹോ​ട്ട​ൽ ആ​ര്യാ​സി​ൽ ചെ​ല​വ​ഴി​ച്ചു.

മാ​ർ​ച്ച് ഒ​ന്ന്

ഫെ​ബ്രു​വ​രി 39ന് ​വീ​ട്ടി​ലെ​ത്തി​യ സം​ഘം മാ​ർ​ച്ച് ഒ​ന്നി​ന് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. അ​യ​ൽ​വീ​ടു​ക​ളി​ൽ ഇ​വ​ർ അ​ന്നു സ​ന്ദ​ർ​ശ​നം ന​ട​ത്തി. വൈ​കു​ന്നേ​രം മ​ക​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ വീ​ട്ടി​ലെ​ത്തി.

രാ​ത്രി 10.30ന ​മു​ത​ൽ 11 വ​രെ റാ​ന്നി പു​ളി​മു​ക്കി​ൽ സു​രേ​ഷ് ഹോ​ട്ട​ലി​ലു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ടു​ള്ള യാ​ത്ര​ക​ൾ ഇ​വ​ർ ഒ​ന്നി​ച്ചോ മ​ക​ൻ ഒ​റ്റ​യ്ക്കോ ന​ട​ത്തി​യി​ട്ടു​ള്ള​താ​ണ്.

മാ​ർ​ച്ച് ര​ണ്ട്

ര​ണ്ടി​നു രാ​വി​ലെ 9.50ന് ​റാ​ന്നി മി​നി ഷോ​പ്പി​ലെ​ത്തി. 10.15ന് ​എ​ച്ച്പി പെ​ട്രോ​ൾ പ​ന്പ്, റാ​ന്നി. 10.25ന് ​ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡി​ൽ. 11 മു​ത​ൽ 11.30വ​രെ റാ​ന്നി പ​ഴ​വ​ങ്ങാ​ടി പോ​സ്റ്റ് ഓ​ഫീ​സി​ൽ. 11.30 മു​ത​ൽ 12വ​രെ റാ​ന്നി പ​ഴ​വ​ങ്ങാ​ടി ക്നാ​നാ​യ പ​ള്ളി​യി​ലെ​ത്തി.

12 മു​ത​ൽ ഒ​ന്നു​വ​രെ വീ​ണ്ടും പ ​ഴ​വ​ങ്ങാ​ടി പോ​സ്റ്റ് ഓ​ഫീ​സി​ൽ. 1.15 മു​ത​ൽ ര​ണ്ടു​വ​രെ റാ​ന്നി ഗോ​ൾ​ഡ​ൻ എ​ന്പ്രോ​റി​യം ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ. 2.30ന് ​റാ​ന്നി മി​നി സൂ​പ്പ​ർ ഷോ​പ്പി​യി​ൽ.

ര ​ണ്ടി​ന് രാ​ത്രി ഏ​ഴി​ന് പു​ന​ലൂ​ർ മ​ണി​യാ​റി​ൽ ബ​ന്ധു​വീ​ട്ടി​ലെ​ത്തി. പോ​കു​ന്ന​വ​ഴി പു​ന​ലൂ​ർ ഇം​പീ​രി​യ​ൽ ബേ​ക്ക​റി​യി​ലും ക​യ​റി (വൈ​കു​ന്നേ​രം ആ​റ്).

മാ​ർ​ച്ച് മൂ​ന്ന്

മൂ​ന്നി​ന് രാ​വി​ലെ 10ന് ​റാ​ന്നി മി​നി സൂ​പ്പ​ർ​ഷോ​പ്പി​യി​ൽ. 10.30ന് ​റാ​ന്നി തോ​ട്ട​മ​ണ്‍ എ​സ്ബി​ഐ ശാ​ഖ​യി​ൽ. 11ന് ​റാ​ന്നി ഇ​സാ​ഫ് ബാ​ങ്കി​ൽ. 11.35ന് ​റാ​ന്നി പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ. 12ന് ​വീ​ണ്ടും തോ​ട്ട​മ​ൺ എ​സ്ബി​ഐ ശാ​ഖ​യി​ൽ. 12.30ന് ​ഇ​ട്ടി​യ​പ്പാ​റ ഗ്രാ​ൻ​ഡ് ബേ​ക്ക​റി​യി​ൽ.

മാ​ർ​ച്ച് നാ​ല്

നാ​ലി​നു രാ​വി​ലെ 10 മു​ത​ൽ 10.30 വ​രെ തോ​ട്ട​മ​ണ്‍ എ​സ്ബി​ഐ ശാ​ഖ​യി​ലെ​ത്തി​യി​രു​ന്നു. 10.30ന് ​റാ​ന്നി സു​പ്രീം ട്രാ​വ​ൽ​സി​ൽ. രാ​ത്രി ഏ​ഴു മു​ത​ൽ 8.30വ​രെ റാ​ന്നി മാ​ർ​ത്തോ​മ്മാ ആ​ശു​പ​ത്രി​യി​ൽ.

മാ​ർ​ച്ച് അ​ഞ്ച്

അ​ഞ്ചി​നു രാ​വി​ലെ 11.30 മു​ത​ൽ റാ​ന്നി ബേ​ബി പാ​ല​സി​ൽ. 11.45 മു​ത​ൽ 12 വ​രെ യു​എ​ഇ എ​ക്സ്ചേ​ഞ്ച് ഓ​ഫീ​സി​ൽ. 12.15 മു​ത​ൽ 12.45 വ​രെ പ​ത്ത​നം തി​ട്ട എ​സ്പി ഓ​ഫീ​സി​ൽ. 12.45 മു​ത​ൽ 1.15 വ​രെ പ​ത്ത​നം​തി​ട്ട റോ​യ​ൽ സ്റ്റു​ഡി​യോ​യി​ൽ.

1.15 മു​ത​ൽ ര​ണ്ടു​വ​രെ പ​ത്ത​നം​തി​ട്ട ജോ​സ്കോ ജ്വ​ല്ല​റി​യി​ൽ. ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നി​ന് റാ​ന്നി ഗേ​റ്റ് ബാ​ർ ഹോ​ട്ട​ലി​ൽ. ആ​റി​നു വൈ​കു​ന്നേ​ര​മാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​ത്.

ഇ​റ്റ​ലി​യി​ൽ​നി​ന്നു​ള്ള കു​ടും​ബ​വു​മാ​യു​ള്ള സ​ന്പ​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് കോ​വി​ഡ് 19 ബാ​ധി​ച്ചു കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന അ​മ്മ​യും മ ​ക​ളും നാ​ലു മു​ത​ൽ ആ​റു​വ​രെ തീ​യ​തി​ക​ളി​ൽ ന​ട​ത്തി​യ യാ​ത്ര​യു​ടെ വി​വ​ര​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

നാ​ലി​നു രാ​വി​ലെ ജ​ണ്ടാ​യി​ക്ക​ൽ ചെ​റു​കു​ള​ങ്ങ​ര ബേ​ക്ക​റി​യി​ൽ എ​ത്തി. രാ​ത്രി ഏ​ഴി​ന് റാ​ന്നി മാ​ർ​ത്തോ​മ്മാ ആ​ശു​പ​ത്രി​യി​ലും എ​ത്തി. ആ​റി​നു രാ​വി​ലെ 8.15നു ​ത​ച്ചി​ലേ​ത്ത് ബ​സി​ൽ ഇ​വ​ർ കോ​ട്ട​യ​ത്തേ​ക്കു പു​റ​പ്പെ​ട്ടു.

10.15ന് ​കോ​ട്ട​യ​ത്ത് ഇ​റ​ങ്ങി. 10.30 മു​ത​ൽ 11.30വ​രെ ക​ഞ്ഞി​ക്കു​ഴി പാ​ലാ​ത്ര ടെ​ക്സ്റ്റൈ​ൽ​സി​ൽ ചെ​ല വ​ഴി​ച്ചു.

തി​രി​കെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി​യി​ൽ​നി​ന്നു റാ​ന്നി​യി​ലേ​ക്കു​ള്ള മ​ഹ​നീ​യം ബ​സി​ൽ യാ​ത്ര ചെ​യ്തു ആ​റി​നു റാ​ന്നി​യി​ൽ ഇ​റ​ങ്ങി.

Related posts

Leave a Comment