ഹം​സ​ ഇ​ന്ത്യ​ൻ പൗ​ര​നായി; പ​തി​നാ​ലാം വ​യ​സി​ൽ തൊ​ഴി​ൽ തേ​ടി രാ​ജ്യം​വി​ട്ട തി​രൂ​ർ​ക്കാ​ര​ൻ  ഹം​സ  വീണ്ടും ഇന്ത്യക്കാരനായി

മ​ല​പ്പു​റം: തൊ​ഴി​ൽ തേ​ടി രാ​ജ്യം​വി​ട്ട തി​രൂ​ർ​ക്കാ​ര​ൻ ഹം​സ ബി​ൻ സൈ​താ​ലി​ക്ക് ഇ​നി ഇ​ന്ത്യ​ക്കാ​ര​നാ​യി ജീ​വി​ക്കാം. ജോ​ലി അ​ന്വേ​ഷി​ച്ച് 1957 ൽ ​മ​ലേ​ഷ്യ​യിലെ​ത്തി പൗ​ര​ത്വം സ്വീ​ക​രി​ച്ച തി​രൂ​ർ​ക്കാ​ര​നാ​ണ് പി​ന്നീ​ട് ഇ​ന്ത്യ​ക്കാ​ര​നാ​ണെ​ന്നു തെ​ളി​യി​ക്കാ​ൻ പെ​ടാ​പ്പാ​ട് പെ​ട്ട​ത്.

പ​തി​നാ​ലാം വയസിൽ ഹം​സ മ​ലേ​ഷ്യ​യി​ലെ​ത്തി​യ​പ്പോ​ൾ അ​വി​ടെ പൗ​ര​ത്വം കി​ട്ടാ​ൻ എ​ളു​പ്പ​മാ​യി​രു​ന്നു. ഇ​ട​യ്ക്കി​ടെ സ്വ​ന്തം നാ​ടാ​യ തി​രൂ​രി​ലെ മൂ​ത്തൂ​രി​ലെ​ത്തു​ന്ന​തി​നും കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന​തി​നും ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ടാ​ണ് പാ​സ്പോ​ർ​ട്ടും വി​സ​യും രാ​ജ്യം വി​ട്ടു​ള്ള യാ​ത്ര​യും തി​രൂ​രി​ലെ സ്ഥി​ര​താ​മ​സ​വും എ​ല്ലാ പ്ര​ശ്ന​മാ​യി തു​ട​ങ്ങി​യ​ത്.

തു​ട​ർ​ന്നു ഇ​ന്ത്യ​ൻ പൗ​ര​ത്വം കി​ട്ടാ​നു​ള്ള പ​ര​ക്കം പാ​ച്ചി​ല​യി​രു​ന്നു. 2001 ലാ​ണ് ഇ​ന്ത്യ​ൻ പൗ​ര​ത്വം തേ​ടി ക​ള​ക്ട​ർ​ക്ക് ഹം​സ അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഭാ​ഷ​യി​ലും വേ​ഷ​ത്തി​ലും പൂ​ർ​ണ​മാ​യും ഇ​ന്ത്യ​ക്കാ​ര​നാ​യി​രു​ന്നി​ട്ടും ഹം​സ​യു​ടെ അ​പേ​ക്ഷ​യി​ലു​ള്ള ന​ട​പ​ടി​ക​ൾ നീ​ണ്ടു.

അ​വ​സാ​നം ന​ട​പ​ടി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ള​ക്ട​ർ അ​മി​ത് മീ​ണ ഇ​ന്ത്യ​ൻ പൗ​ര​ത്വം ആ​ലേ​ഖ​നം ചെ​യ്ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹം​സ​ക്ക് കൈ​മാ​റി​.

Related posts