രഹസ്യ വിവരം കൃത്യമായി; ബേ​ക്ക​റി​യു​ടെ മ​റ​വി​ൽ വ്യാർഥികളെ കേന്ദ്രീകരിച്ച് ക​ഞ്ചാ​വ് വിൽപന നടത്തിയ ദിലീപിനെ കുടുക്കി പോലീസ്

വി​തു​ര :വി​തു​ര തൊ​ളി​ക്കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വും പാ​ൻ​മ​സാ​ല​യും മ​റ്റ് ല​ഹ​രി​വ​സ്തു​ക്ക​ളും വി​ൽ​പ്പ​ന ന​ട​ത്തി വ​ന്നി​രു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടാം പ്ര​തി അ​റ​സ്റ്റി​ൽ. വി​തു​ര മു​ള​ക്കോ​ട്ടു​ക​ര ആ​സി​യ മ​ൻ​സി​ൽ ദി​ലീ​പ് ( 43)ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ഒ​ന്നാം പ്ര​തി​യാ​യ വി​തു​ര മു​ള​ക്കോ​ട്ടു​ക​ര താ​ഹി​റ മ​ൻ​സി​ലി​ൽ ഷ​ഫീ​ഖ് ( 36 ) പോ​ലീ​സി​നെ ക​ണ്ട് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.​വി​തു​ര ച​ന്ത​മു​ക്ക് ജം​ഗ്ഷ​നി​ൽ പ്ര​തി​ക​ൾ ന​ട​ത്തി​വ​ന്നി​രു​ന്ന ബേ​ക്ക​റി​യു​ടെ മ​റ​വി​ലാ​ണ് ക​ഞ്ചാ​വും ല​ഹ​രി​വ​സ്തു​ക്ക​ളും വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യെ പ​റ്റി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ട​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് 100 പാ​ക്ക​റ്റ് പാ​ൻ​മ​സാ​ല പി​ടി​ച്ചെ​ടു​ത്ത​ത് .തു​ട​ർ​ന്ന് പ്ര​തി​ക​ളു​ടെ മു​ള​ക്കോ​ട്ടു​ക​ര​യി​ലു​ള്ള വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഒ​ന്നാം പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്നും 200 ഗ്രാം ​ക​ഞ്ചാ​വും 250 പാ​ക്ക​റ്റ് പാ​ൻ​മ​സാ​ല​യും പി​ടി​ച്ചെ​ടു​ത്ത​ത്.

ദി​ലീ​പി​ന്‍റെ വീ​ട്ടി​ലെ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വും പാ​ൻ​മ​സാ​ല​യും പി​ടി​ച്ചെ​ടു​ത്തു. വി​തു​ര സി ​ഐ ശ്രീ​ജി​ത്, എ​സ്‌​ഐ സു​ധീ​ഷ്, ബാ​ബു​രാ​ജ്, എ​എ​സ്ഐ സ​ജി​കു​മാ​ർ, പ​ത്മ​രാ​ജ​ൻ,സി​പി​ഒ​മാ​രാ​യ ജ​സീ​ൽ, സു​ജി​ത്ത്, അ​നി​ൽ​കു​മാ​ർ,ഡ​ബ്ല്യു​സി​പി ഓ. ​സി​ന്ധു തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment