സ്കൂ​ൾ പ​രി​സ​ര​ത്ത് നി​ന്നും ലഹരി വസ്തുക്കളുമായി  തമിഴ്നാട് സ്വദേശി പോലീസ് പിടിയിൽ

മം​ഗ​ലം​ഡാം: വ​ണ്ടാ​ഴി സി.​വി.​എം.​സ്കൂ​ൾ പ​രി​സ​ര​ത്ത് നി​ന്നും വി​ല്പ​ന​ക്കാ​യി കൊ​ണ്ട് വ​ന്ന 350 പാ​ക്ക​റ്റ് ഹാ​ൻ​സും വാ​ഹ​ന​വും മം​ഗ​ലം​ഡാം പോ​ലീ​സ് പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് പൊ​ള്ളാ​ച്ചി സ്വ​ദേ​ശി ശെ​ൽ​വ​രാ​ജാ​ണ് പി​ടി​യി​ലാ​യ​ത്. ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് പി.​എ​സ്. സാ​ബു , ആ​ല​ത്തൂ​ർ ഡി.​വൈ.​എ​സ്.​പി. വി.​എ.​കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ർ​ക്ക് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മം​ഗ​ലം​ഡാം എ​സ്.​ഐ , കെ.​എ​സ്. സു​ബി​ത്ത് , എ​സ്.​സി.​പി.​ഒ.​മാ​രാ​യ വേ​ല​പ്പ​ൻ , അ​ബ്ദു​നാ​സ​ർ , സി.​പി.​ഒ മാ​രാ​യ ധ​ന​ഞ്ജ​യ​ൻ , വി​നു മോ​ൻ എ​ന്നി​വ​രു​ടെ സം​ഘം വ​ള​രെ ത​ന്ത്ര​പ​ര​മാ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കും യ​ഥേ​ഷ്ടം സാ​ധ​നം എ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന ഇ​ട​നി​ല​ക്കാ​ര​നാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഹാ​ൻ​സ് കൂ​ടാ​തെ ഇ​യാ​ളി​ൽ നി​ന്നും പ​തി​നാ​യി​രം രൂ​പ​യും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട് . വ​ണ്ടാ​ഴി, മം​ഗ​ലം​ഡാം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്കൂ​ൾ പ​രി​സ​ര​വും മ​റ്റും കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വി​ന്‍റെ ലോ​ബി​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളാ​ണ് ഇ​വ​രു​ടെ വ​ല​യ​ത്തി​ൽ​പ്പെ​ട്ട് പോ​കു​ന്ന​ത്.

Related posts